ലാ ലിഗ 'പ്ലെയര്‍ ഓഫ് ദ മന്ത്’ പുരസ്കാരം ആദ്യമായി മെസിക്ക്

ബാഴ്സലോണ: അഞ്ചു തവണ ലോകതാരമായി റെക്കോഡൊക്കെ സ്വന്തമാക്കിയ ഫുട്ബാള്‍ മാന്ത്രികനാണ് ലയണല്‍ മെസ്സി. പക്ഷേ, കരിയറില്‍ ആദ്യമായി സ്പാനിഷ് ലാ ലിഗയിലെ ‘പ്ളെയര്‍ ഓഫ് ദ മന്ത്’ പട്ടം നേടാന്‍ ബാഴ്സലോണ താരം കാത്തിരിക്കേണ്ടിവന്നത് മൂന്നു വര്‍ഷം. ജനുവരിയിലെ ലാ ലിഗ താരമായാണ് ‘ഒടുവില്‍’ തെരഞ്ഞെടുക്കപ്പെട്ടത്. 2013ല്‍ ഈ അവാര്‍ഡ് നല്‍കിത്തുടങ്ങിയശേഷം ആദ്യമായാണ് മെസ്സിക്ക് ഈ നേട്ടം കൈവരിക്കാനായത്. ജനുവരിയില്‍ സീസണിലെ തന്‍െറ ആദ്യ ഹാട്രിക് ഉള്‍പ്പെടെ ആറു ഗോളുകളാണ് മെസ്സി നേടിയത്. സഹതാരം നെയ്മര്‍ കഴിഞ്ഞ നവംബറില്‍ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ബാഴ്സ താരമായിരുന്നു. റയല്‍ മഡ്രിഡിന്‍െറ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ രണ്ടു തവണ മാസത്തിലെ താരമായിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-04 02:19 GMT