ചെന്നൈ: സന്തോഷ് ട്രോഫി ദക്ഷിണമേഖലാ പ്രാഥമിക യോഗ്യതാ മത്സരങ്ങള്‍ക്ക് ചെന്നൈ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഇന്ന് മുതല്‍ പന്തുരുളും. കേരളത്തിന്‍െറ ആദ്യ മത്സരവും ഇന്നാണ്. വൈകുന്നേരം 6.30ന് ആന്‍ഡമാന്‍ നിക്കോബാറിനെ നേരിടും. ആന്‍ഡമാന്‍ ടീം ചെന്നൈയില്‍ എത്തിയിട്ടില്ല. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് നടന്ന ടീം മാനേജര്‍മാരുടെ മീറ്റിങ്ങിലും ആന്‍ഡമാന്‍ അധികൃതര്‍ വ്യക്തത പ്രകടിപ്പിച്ചില്ല. അതിനാല്‍ കേരളത്തിന്‍െറ ആദ്യ കളി സംബന്ധിച്ച് അനിശ്ചിതാവസ്ഥ നിലനില്‍ക്കുന്നുണ്ട്. 20 അംഗ ടീമിനെ എസ്.ബി.ടി താരം വി.ടി ഷിബിന്‍ ലാല്‍ നയിക്കും. നാല് കളിക്കാര്‍ ആദ്യമായാണ് സന്തോഷ് ട്രോഫിയില്‍ കളിക്കുന്നത്. കോഴിക്കോട് സ്വദേശിയായ ഷിബിന്‍ലാലിന് അഞ്ച് സന്തോഷ് ട്രോഫി ടൂര്‍ണമെന്‍റുകളിലെ കളിപരിചയം കൈമുതലായുണ്ട്.
കേരള ടീം: എസ്.ഹജ്മല്‍, വി. മിഥുന്‍, എം. ഷഹിന്‍ലാല്‍ (ഗോള്‍ കീപ്പര്‍മാര്‍), വി.വി.സുര്‍ജിത്, എസ്. ലിജോ, ബി.ടി. ശരത്ത്, രാഹുല്‍ വി.രാജ്, വി, ജി. ശ്രീരാജ്, ഷെറിന്‍ സാം (പ്രതിരോധ നിര), ജിജോ ജോസഫ്, വി. കെ. ഷിബിന്‍ലാല്‍, എന്‍. ബി. മുഹമ്മദ് റാഫി, എ. പ്രവീണ്‍കുമാര്‍, വി. എസ്. അഷ്കര്‍ (മധ്യനിര), ജിപ്സണ്‍, കെ.ഫിറോസ്, എന്‍. സുമേഷ്, എസ്. സീസണ്‍, വി. പി. സുഹൈര്‍, എം. ഷൈജുമോന്‍ (മുന്നേറ്റ നിര), നാരായണ മേനോന്‍ (ചീഫ് കോച്ച്), ഫിറോസ് ഷെരീഫ് (ഗോള്‍കീപ്പര്‍ കോച്ച്), ഹാരി ബെന്നി (അസിസ്റ്റന്‍റ് കോച്ച്), ടി.ടി. ഷജില്‍ (ടീം ഫിസിയോ).
സന്തോഷ് ട്രോഫി നോര്‍ത് സോണ്‍ മത്സരങ്ങള്‍ ഫെബ്രുവരി ആറ് മുതല്‍ ജമ്മു കശ്മീരില്‍ തുടങ്ങി. ഫൈനല്‍ ഉള്‍പ്പെടെ മറ്റു മത്സരങ്ങള്‍ 29 മുതല്‍ നാഗ്പൂരില്‍ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.