???? ???????? ??????? ??????????????? ????????? ????????? ???? ??????? ??????????????

സന്തോഷ് ട്രോഫി: കേരളത്തെ ഷിബിൻ ലാൽ നയിക്കും

കൊച്ചി: എഴുപതാമത് സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 20 അംഗ ടീമിനെ എസ്.ബി.ടി താരം വി.ടി. ഷിബിന്‍ ലാല്‍ നയിക്കും. നാല് കളിക്കാര്‍ ആദ്യമായാണ് സന്തോഷ് ട്രോഫിയില്‍ കളിക്കുന്നത്. കോതമംഗലത്ത് നടന്ന ക്യാമ്പിനൊടുവിലായിരുന്നു ടീം പ്രഖ്യാപനം. 33 പേരില്‍നിന്നാണ് 20 പേരെ തെരഞ്ഞെടുത്തത്. അഞ്ച് സന്തോഷ് ട്രോഫി ടൂര്‍ണമെന്‍റുകളിലെ പരിചയവുമായാണ് ഷിബിന്‍ ലാല്‍ നായകവേഷം അണിയുന്നത്. കോഴിക്കോട് സ്വദേശിയായ ഷിബിന്‍ ലാല്‍ മധ്യനിരതാരമാണ്. ആറ് സന്തോഷ് ട്രോഫി ടൂര്‍ണമെന്‍റുകള്‍ കളിച്ച വി.വി. സുര്‍ജിത്, ഐ ലീഗിലെ ഭാരത് എഫ്.സി ഗോള്‍ കീപ്പര്‍ എം. ഷഹിന്‍ ലാല്‍, സെന്‍ട്രല്‍ എക്സൈസിന്‍െറ വി.എസ്. അഷ്കര്‍ എന്നിവരാണ് ഈ വര്‍ഷവും ടീമില്‍ ഇടംനേടിയ മുതിര്‍ന്ന താരങ്ങള്‍. കഴിഞ്ഞവര്‍ഷം മുന്നേറ്റനിരയിലുണ്ടായിരുന്ന എം. ഷൈജുമോന്‍, വി.പി. സുഹൈര്‍ എന്നിവരെയും നിലനിര്‍ത്തിയിട്ടുണ്ട്.

കെ.എസ്.ഇ.ബി താരമായ പാലക്കാട് സ്വദേശി എസ്. ഹജ്മല്‍, സെന്‍ട്രല്‍ എക്സൈസിന്‍െറ വയനാട് താരം എന്‍.ബി. മുഹമ്മദ് റാഫി, കാസര്‍കോട്ടുനിന്നുള്ള നാഷനല്‍ സ്പോര്‍ട്സ് ക്ളബ് താരം എ. പ്രവീണ്‍ കുമാര്‍, ഭാരത് എഫ്.സിയുടെ കോഴിക്കോട് താരം എം. ഷഹിന്‍ ലാല്‍ എന്നിവര്‍ ആദ്യമായാണ് സന്തോഷ് ട്രോഫിയില്‍ കേരള ജഴ്സിയണിയുന്നത്.

ഹജ്മലും ഷഹിന്‍ ലാലും ഗോള്‍ കീപ്പര്‍മാരാണ്. ഇന്‍റര്‍ സ്റ്റേറ്റ് ട്രാന്‍സ്ഫര്‍ വഴിയാണ് ഷഹിന്‍ ലാല്‍ കേരള ജഴ്സിയിലത്തെിയത്. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ കേരള ഫുട്ബാള്‍ അസോസിയേഷന്‍ പ്രസിഡന്‍റ് കെ.എം.ഐ മത്തേറാണ് ടീമിനെ പ്രഖ്യാപിച്ചത്. എസ്.ബി.ടി ജനറല്‍ മാനേജര്‍ എസ്. ഹരിശങ്കര്‍ ടീമിന് ജഴ്സി കൈമാറി. കെ.എഫ്.എ സെക്രട്ടറി പി. അനില്‍ കുമാര്‍, ചീഫ് കോച്ച് നാരായണമേനോന്‍ എന്നിവരും പങ്കെടുത്തു. പ്രാഥമിക റൗണ്ട് മത്സരത്തിനായി ടീം ശനിയാഴ്ച ചെന്നൈയിലേക്ക് പോകും. രാവിലെ ഏഴിന് എറണാകുളം സൗത് ജങ്ഷനില്‍നിന്ന് ആലപ്പി-ധന്‍ബാദ് എക്സ്പ്രസിലാണ് യാത്ര.തമിഴ്നാട്, തെലങ്കാന, ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ടീമുകള്‍ക്കൊപ്പം ഗ്രൂപ് എയിലാണ് കേരളം. ഒമ്പതിന് ആന്‍ഡമാന്‍ നിക്കോബാറിനെതിരെയാണ് കേരളത്തിന്‍െറ ആദ്യമത്സരം.

എസ്. ഹജ്മല്‍, വി. മിഥുന്‍, എം. ഷഹിന്‍ ലാല്‍ (ഗോള്‍ കീപ്പര്‍മാര്‍), വി.വി. സുര്‍ജിത്, എസ്. ലിജോ, ബി.ടി. ശരത്ത്, രാഹുല്‍ വി. രാജ്, വി.ജി. ശ്രീരാജ്, ഷെറിന്‍ സാം (പ്രതിരോധനിര), ജിജോ ജോസഫ്, വി.കെ. ഷിബിന്‍ ലാല്‍, എന്‍.ബി. മുഹമ്മദ് റാഫി, എ. പ്രവീണ്‍ കുമാര്‍, വി.എസ്. അഷ്കര്‍ (മധ്യനിര), ജിപ്സണ്‍, കെ. ഫിറോസ്, എന്‍. സുമേഷ്, എസ്. സീസണ്‍, വി.പി. സുഹൈര്‍, എം. ഷൈജുമോന്‍ (മുന്നേറ്റനിര), നാരായണമേനോന്‍ (ചീഫ് കോച്ച്), ഫിറോസ് ഷരീഫ് (ഗോള്‍ കീപ്പര്‍ കോച്ച്), ഹാരി ബെന്നി (അസി. കോച്ച്), ടി. ടി. ഷജില്‍ (ടീം ഫിസിയോ). എസ്.ബി.ടിയാണ് ടീമിന്‍െറ സ്പോണ്‍സര്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.