മൂന്നും ജയിച്ച് മുന്നിലുള്ള മൂന്നുപേര്‍

ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് വീണ്ടും മൂന്നു വമ്പന്മാരിലേക്ക് തിരിച്ചത്തെുകയാണ്. പിന്നണിയില്‍ ലോകോത്തര പരിശീലകര്‍, ആവനാഴി നിറയെ സൂപ്പര്‍താരങ്ങള്‍, പണംമുടക്കാന്‍ മടിക്കാത്ത മുതലാളിമാര്‍. ലീഗ് സീസണിന് കിക്കോഫ് കുറിച്ച് മൂന്ന് മത്സരങ്ങള്‍ കഴിഞ്ഞപ്പോഴേ ഇംഗ്ളണ്ടിന്‍െറ ചിത്രം വ്യക്തമായി. മാഞ്ചസ്റ്റര്‍ സിറ്റി, ചെല്‍സി, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ക്ളബുകള്‍. പെപ് ഗ്വാര്‍ഡിയോള, അന്‍േറാണിയോ കോന്‍െറ, ജോസ് മൗറീന്യോ എന്നീ പരിശീലകര്‍. മൂന്ന് വമ്പന്‍ ക്ളബുകള്‍ക്ക് പിന്നിലാവും ഇക്കുറി ഇംഗ്ളീഷ് ഫുട്ബാളെന്ന് വ്യക്തം. നിലവിലെ ചാമ്പ്യന്മാരായ ലെസ്റ്റര്‍ സിറ്റിയും പ്രതാപികളായ ആഴ്സനലും ലിവര്‍പൂളും ഒപ്പമത്തൊന്‍ മത്സരിക്കുമ്പോഴും മുന്നില്‍ ത്രിമൂര്‍ത്തികളാണ്. മൂന്ന് കളി കഴിഞ്ഞപ്പോള്‍ മികച്ച ജയത്തോടെ മൂവരും ഒപ്പത്തിനൊപ്പം. ഗോള്‍ശരാശരിയുടെ മുന്‍തൂക്കത്തില്‍ സിറ്റിയാണ് മുന്നില്‍. ചെല്‍സി രണ്ടും യുനൈറ്റഡ് മൂന്നും സ്ഥാനത്ത്. തുടക്കത്തിലേ ഒപ്പത്തിനൊപ്പമായതോടെ സീസണ്‍ ഉടനീളം ഒരു സസ്പെന്‍സ് ത്രില്ലറാവുമെന്നുറപ്പ്. സമനിലപോലും നിര്‍ണായകം. ജയംമാത്രം പോര, ഗോളെണ്ണത്തിലും സമ്മര്‍ദം കൂടുന്നു.

മാഞ്ചസ്റ്റര്‍ സിറ്റി
ചാമ്പ്യന്‍സ് ലീഗ് യോഗ്യതയെന്ന കടമ്പ പ്ളേഓഫില്‍ നേടിയെടുത്താണ് പെപ് ഗ്വാര്‍ഡിയോളയുടെ സിറ്റി പുതു സീസണ്‍ തുടങ്ങുന്നത്. എതിരാളിയെ അറിഞ്ഞുകൊണ്ടാണ് കോച്ച് പെപ് ഗ്വാര്‍ഡിയുടെ ഒരുക്കം. പോയന്‍റിന് മാത്രമല്ല, ഓരോ ഗോളിനും വിലയിട്ടുകൊണ്ടുള്ള കുതിപ്പ്.
ശ്രദ്ധേയ പ്രകടനം: മുന്‍ ലിവര്‍പൂള്‍ താരം റഹിം സ്റ്റര്‍ലിങ് ഉയര്‍ന്നുവന്നുവെന്നതാണ് സീസണില്‍ സിറ്റിയുടെ പോസിറ്റീവ്. യൂറോകപ്പില്‍ ഇംഗ്ളീഷ് കുപ്പായത്തിലെ പ്രകടനം കണ്ടപ്പോഴേ ഗ്വാര്‍ഡിയോള സ്റ്റെര്‍ലിങ്ങിനെ നിലനിര്‍ത്തുന്നത് സംബന്ധിച്ച് ഉറപ്പുവാങ്ങിയിരുന്നു. സെര്‍ജിയോ അഗ്യൂറോയുടെ സാന്നിധ്യമാണ് മറ്റൊരു പ്രത്യേകത. നാലു കളിയില്‍ ആറ് ഗോളുകള്‍ ഇതിനകം അര്‍ജന്‍റീന താരം സ്വന്തമാക്കിക്കഴിഞ്ഞു.
ഗ്വാര്‍ഡിയോള എഫക്ട്: ആദ്യ അഞ്ച് കളിയും ജയിക്കുന്ന സിറ്റിയുടെ ആദ്യ കോച്ചായി മുന്‍ കറ്റാലന്‍ പരിശീലകന്‍ മാറി. ചാമ്പ്യന്‍സ് ലീഗ് യോഗ്യതാ റൗണ്ടില്‍ സ്റ്റ്യൂബുകറെസ്തിക്കെതിരെ രണ്ട് ജയം. ലീഗില്‍ സണ്ടര്‍ലന്‍ഡ്, സ്റ്റോക് സിറ്റി, വെസ്റ്റ്ഹാം എന്നിവര്‍ക്കെതിരെയും. വലിയ പരീക്ഷണമായിരുന്നില്ളെങ്കിലും ഇംഗ്ളണ്ടില്‍ സീറ്റുറപ്പിക്കാനുള്ള നേട്ടമായി ഇത്.
ടീമിന്‍െറ സമീപനത്തിലും ഗ്വാര്‍ഡി മാറ്റം വരുത്തിക്കഴിഞ്ഞു. മധ്യനിരയും മുന്നേറ്റവും തമ്മില്‍ ഇഴയടുപ്പം. പന്തൊഴുക്ക്, വേഗം, ഭയമില്ലാത്ത മുന്നേറ്റം. എല്ലാത്തിലുമുപരി സിറ്റിയുടെ ആത്മവിശ്വാസവും ഉയര്‍ത്തി.
വെല്ലുവിളി: ഇനിയാണ് സിറ്റിയെയും ഗ്വാര്‍ഡിയോളയെയും യഥാര്‍ഥ പരീക്ഷണം കാത്തിരിക്കുന്നത്. മാഞ്ചസ്റ്റര്‍ ഡെര്‍ബിക്കായി ഓള്‍ഡ് ട്രഫോഡിലേക്ക് പറക്കാനൊരുങ്ങുകയാണ് സിറ്റി. സെപ്റ്റംബര്‍ 10ന് ഗ്വാര്‍ഡി x മൗറീന്യോ പോരാട്ടം. മാഞ്ചസ്റ്ററിലത്തെിയ ശേഷം പഴയ എതിരാളികള്‍ പരസ്പരം ഏറ്റുമുട്ടുന്നത് ഇതാദ്യമാണ്. സെര്‍ജിയോ അഗ്യൂറോ വിലക്ക് ഭീഷണിയിലായത് മുന്‍ചാമ്പ്യന്മാര്‍ക്ക് ക്ഷീണമാവും. യുവതാരം കെലീച്ചി ഇഹനാചോ പോരായ്മ നികത്തുമെന്ന പ്രതീക്ഷയിലാണ് ടീം ക്യാമ്പ്. എന്തായാലും ആരാണ് കരുത്തരെന്ന് ശനിയാഴ്ച തീരുമാനമാവും.


മാഞ്ചസ്റ്റര്‍ യുനൈറ്റഡ്
കളിക്കാരെക്കാള്‍ പരിശീലകനാണ് യുനൈറ്റഡിന്‍െറ താരം. ചെല്‍സി പുറത്താക്കിയ മൗറീന്യോ യുനൈറ്റഡിലത്തെിയപ്പോള്‍ ഒപ്പം വന്നത് ഒരുപിടി സുപ്പര്‍ താരങ്ങളുമാണ്. റെക്കോഡ് പ്രതിഫലത്തില്‍ പോള്‍ പൊഗ്ബ, സ്വീഡന്‍ പടക്കുതിര സ്ളാറ്റന്‍ ഇബ്രാഹിമോവിച്, ലിറ് ബെയ്ലി, ഹെന്‍റിക് മിഖിതറിയാന്‍ എന്നിവര്‍.ഒപ്പം, യുവനിര കൂടി ഫോമിലേക്കുയര്‍ന്നതോടെ സീസണിലെ ഹോട് ഫേവറിറ്റായി യുനൈറ്റഡ്. കമ്യൂണിറ്റി ഷീല്‍ഡ് നേടി തുടക്കം ഗംഭീരം. ലീഗില്‍ മൂന്ന് തുടര്‍ ജയങ്ങളും.
ശ്രദ്ധേയ പ്രകടനം: പ്രതിരോധനിരയിലെ 22കാരന്‍ എറിക് ബെയ്ലി. പുതുമുഖക്കാരന്‍ ഇബ്രഹിമോവിച്ചും നിര്‍ണായക ഫോമില്‍.
മൗറീന്യോ എഫക്ട്: സൂപ്പര്‍താരങ്ങളെ സ്വന്തമാക്കി ട്രാന്‍സ്ഫര്‍ വിപണിയില്‍ മൗറീന്യോ ജയിച്ചു. കൂടുതല്‍ മികച്ച കളിക്കാരെ ടീമിലത്തെിച്ചുകൊണ്ടായിരുന്നു പോര്‍ചുഗല്‍ കോച്ചിന്‍െറ തുടക്കം. തുടര്‍ ജയങ്ങള്‍ പോര, കിരീടം നേടണം -മൗറീന്യോയുടെ മന്ത്രം മൈതാനത്ത് നടപ്പാക്കുകയാണ് റൂണിയും സംഘവും.
വെല്ലുവിളി: സെപ്റ്റംബര്‍ 10ന് ഓള്‍ഡ് ട്രഫോഡിലെ മാഞ്ചസ്റ്റര്‍ ഡര്‍ബിക്കായി കാത്തിരിക്കുകയാണ് ഫുട്ബാള്‍ ലോകം. ക്ളബ് പോരാട്ടത്തിനൊപ്പം മൗറീന്യോ x ഗ്വാര്‍ഡി മത്സരത്തിനുള്ള ആവേശം. പിന്നാലെ ചാമ്പ്യന്മാരായ ലെസ്റ്ററും ലിവര്‍പൂളും ചെല്‍സിയുമെല്ലാം കാത്തിരിക്കുന്നു.


ചെല്‍സി
ഡീഗോ കോസ്റ്റ, നെമാഞ്ച മാറ്റിച് എന്നിവരെ നിലനിര്‍ത്തി, മിക്കി ബറ്റ്ഷുവായി, എന്‍ഗോളോ കാന്‍െറ എന്നിവരെ ടീമിലത്തെിച്ചുമാണ് ചെല്‍സിയുടെ കുതിപ്പ്. കഴിഞ്ഞ സീസണില്‍ അമ്പേ പരാജയമായ ടീമിന് തുടര്‍ ജയങ്ങള്‍ നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. ഒപ്പം പുതു കോച്ച് അന്‍േറാണിയോ കോന്‍െറക്കും. ബേണ്‍ലി (3-0), വാറ്റ്ഫോഡ് (2-1), വെസ്റ്റ്ഹാം (2-1) എന്നിങ്ങനെയായിരുന്നു ലീഗിലെ വിജയങ്ങള്‍.
ശ്രദ്ധേയ പ്രകടനം: കോസ്റ്റയുടെ തുടക്കവും, ഹസാഡിന്‍െറ തിരിച്ചുവരവും പ്രതീക്ഷ നല്‍കുന്നു.
കോന്‍െറ എഫക്ട്: വിമര്‍ശങ്ങള്‍ക്ക് ഒരു പഴുതും നല്‍കാതെയാണ് ചെല്‍സിയില്‍ ഇറ്റാലിയന്‍ കോച്ചിന്‍െറ അരങ്ങേറ്റം. യൂറോപ്യന്‍ പോരാട്ടങ്ങളില്ലാത്ത ചെല്‍സിക്ക് സമ്മര്‍ദങ്ങളേതുമില്ളെന്നാണ് നിരീക്ഷണം. ഇത് കോച്ചിനും അനുഗ്രഹമാവുന്നു.
വെല്ലുവിളി: തുടക്കം ഗംഭീരമാക്കി. വരാനിരിക്കുന്നത് യഥാര്‍ഥ പരീക്ഷണം. അടുത്തമത്സരം 11ന് സ്വാന്‍സിക്കെതിരെ എവേ. പിന്നെ ലിവര്‍പൂളിനെ സ്റ്റാംഫോഡ് ബ്രിഡ്ജില്‍ (17). ചാമ്പ്യന്മാരായ ലെസ്റ്ററിനും (20), ആഴ്സനലിനും (24) എതിരെ എവേ പോരാട്ടവും. ആറാഴ്ചക്കുള്ളില്‍ ചെല്‍സിയില്‍ കോന്‍െറയുടെ ഭാവി വ്യക്തമാവും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT