ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ്: ലിവര്‍പൂള്‍–ടോട്ടന്‍ഹാം സമനില

ലണ്ടന്‍: ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരുടെ പോരാട്ടത്തില്‍ സമനില. യുര്‍ഗന്‍ ക്ളോപിന്‍െറ ലിവര്‍പൂളും മൗറീഷ്യോ പോച്ചറ്റിനോയുടെ ടോട്ടന്‍ഹാം ഹോട്സ്പറും തമ്മിലുള്ള മത്സരമാണ് 1-1ന് തുല്യതയില്‍ അവസാനിച്ചത്. ആദ്യ പകുതിയില്‍ മിഡ്ഫീല്‍ഡര്‍ ജെയിംസ് മില്‍നറുടെ പെനാല്‍റ്റി ഗോളില്‍ മുന്നിലത്തെിയ ചെമ്പടയെ ഇടവേളക്കുശേഷം ലെഫ്റ്റ് ബാക്ക് ഡാനി റോസിന്‍െറ ഗോളിലാണ് വെള്ളക്കുപ്പായക്കാര്‍ തളച്ചത്. 43ാം മിനിറ്റില്‍ റോബര്‍ട്ടോ ഫിര്‍മിനോയെ എറിക് ലമേല വീഴ്ത്തിയതിന് ലഭിച്ച സ്പോട്ട് കിക്കാണ് മില്‍നര്‍ വലയിലത്തെിച്ചത്. രണ്ടാം പകുതിയില്‍ പുതുമുഖതാരം സെയ്ദു മനെ ടോട്ടന്‍ഹാം ഗോളി മൈക്കല്‍ വോമിനെ കീഴടക്കിയെങ്കിലും ഓഫ്സൈഡില്‍ കുടുങ്ങി.
72ാം മിനിറ്റില്‍ ഒരുപറ്റം എതിര്‍താരങ്ങള്‍ക്കിടയിലൂടെ നിലംപറ്റെ ഷോട്ടുതിര്‍ത്താണ് റോസ് ലിവര്‍പൂളിന് വിജയം നിഷേധിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.