ഛാഡ് മിഡ്ഫീല്‍ഡര്‍ അസ്രാക്ക് മഹമത് കേരള ബ്ളാസ്റ്റേഴ്സില്‍

കൊച്ചി: ഛാഡിന്‍െറ അന്താരാഷ്ട്ര മിഡ്ഫീല്‍ഡര്‍ അസ്രാക്ക് യാസീന്‍ മഹമത് ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ളാസ്റ്റേഴ്സ് താരമാകും. മിഡ്ഫീല്‍ഡില്‍ പ്രതിരോധത്തില്‍ കളിക്കുന്ന അസ്രാക്ക് ഗ്രീക്ക് ക്ളബായ ലെവഡിയാക്കോസ് എഫ്.സിക്ക് വേണ്ടിയാണ് കളിച്ചുകൊണ്ടിരുന്നത്.
ഫ്രാന്‍സിലെ ക്രെറ്റില്‍ ജനിച്ച താരമാണ് അസ്രാക്ക്. 2006ല്‍ എ.ജെ ഓക്സറില്‍ പരിശീലനം നടത്തിയ അദ്ദേഹം 2009ല്‍ ആര്‍.സി.ഡി എസ്പാനിയോള്‍-ബിക്ക് വേണ്ടി ജേഴ്സിയണിഞ്ഞു. പുതിയ പ്രതിഭകളെ കണ്ടത്തൊനുള്ള ഡ്രാഫ്റ്റ് ബ്ളാങ്ക് ഐ ബ്ളോ പരിപാടി അനുസരിച്ചായിരുന്നു ഇത്. പിന്നീട് നിരവധി ക്ളബുകള്‍ക്കുവേണ്ടി കളിച്ചു.

2008ല്‍ ആദ്യമായി സുഡാനെതിരെ ചാഡ് ദേശീയ ടീമിനുവേണ്ടി സെപ്റ്റംബര്‍ 2008ല്‍ ടീമിലത്തെി. 2010 മേയ് ഒന്നിന് ഇവാന്‍ അലോന്‍സോയ്ക്ക് പകരക്കാരനായി ഇറങ്ങിയ  അസ്രാക്ക് രണ്ടാം പകുതി മുഴുവന്‍ വലേന്‍ഷ്യ സി.എഫിനെതിരെ കളിച്ചു. ചാഡ് ദേശീയ ടീമിന് വേണ്ടി 14 തവണയാണ്  കളിക്കളത്തിലിറങ്ങിയത്. കോച്ച് സ്റ്റീവ് കോപ്പലിന് കീഴില്‍ കളിക്കുന്നതിന് വേണ്ടി കാത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അസ്രാക്ക് ഒപ്പമുള്ളത് കളിക്കളത്തില്‍ കൂടുതല്‍ നേട്ടമാകുമെന്ന് സ്റ്റീവ് കോപ്പല്‍ ചൂണ്ടിക്കാട്ടി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.