മഡ്രിഡ്: 39 മത്സരങ്ങളിലെ അപരാജിത കുതിപ്പുകള്‍. റെക്കോഡുകളില്‍ നിന്ന് റെക്കോഡുകളിലേക്കുള്ള ജൈത്രയാത്ര. ഇതിനിടെ അപ്രതീക്ഷിതമായിരുന്നു സ്വന്തം മണ്ണില്‍ ലാ ലിഗ എല്‍ ക്ളാസികോയിലെ ആ വീഴ്ച. ഞെട്ടിപ്പിക്കുന്ന ആ തോല്‍വിക്ക് ശേഷം ആരാധകരെ വീണ്ടും വീണ്ടും കരയിപ്പിക്കുകയാണ് ബാഴ്സലോണ. സൂപ്പര്‍താരം മെസി കരിയറിലെ 500-ാം ഗോള്‍ തികച്ച മത്സരത്തിൽ ലാലിഗയിൽ ബാഴ്സ വീണ്ടും തോറ്റു.
വലന്‍സിയയോട് 1-2 നാണ് ബാഴ്സ പരാജയപ്പെട്ടത്. ലാലിഗയിലെ ബാഴ്സയുടെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്. മത്സരത്തിന്‍റെ ആദ്യ പകുതിയില്‍ തന്നെ രണ്ടു ഗോളുകള്‍ നേടി വലന്‍സിയ മുന്നിലത്തെിയിരുന്നു. രണ്ടാം പകുതിയില്‍ വല കുലുക്കി മെസി റെക്കോർഡിട്ടത് മാത്രമാണ് കാറ്റലോണിയൻ ആരാധകർക്ക് ഏക ആശ്വാസമായത്. ഇതോടെ ലീഗിലെ കിരീടപ്പോരാട്ടത്തിലേക്കുള്ള മത്സരം കടുത്തു. ലാ ലിഗയില്‍ ആറു മത്സരങ്ങള്‍ ബാക്കിനില്‍ക്കെ എന്തും സംഭവിക്കാവുന്ന അവസ്ഥ. 33 കളി കഴിഞ്ഞപ്പോള്‍ ബാഴ്സലോണയും അത്ലറ്റികോ മഡ്രിഡും 76 പോയൻറുമായി ഒന്നാം സ്ഥാനം പങ്കിടുകയാണ്. റയല്‍ മഡ്രിഡ് 75 പോയൻറുമായി തൊട്ടുപിറകിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.