സമനിലകൊണ്ട് തടികാത്ത് ആഴ്സനല്‍; ചെല്‍സിക്ക് തോല്‍വി

ലണ്ടന്‍: ഹാട്രിക് ഗോളുമായി ആന്‍ഡി കരോള്‍ നിറഞ്ഞാടിയ മത്സരത്തില്‍ സമനിലകൊണ്ട് തടികാത്ത് ആഴ്സനല്‍. പ്രീമിയര്‍ ലീഗില്‍ കിരീടത്തിലേക്ക് മുന്നേറാനിറങ്ങിയ ആഴ്സനലിന്‍െറ വലയിലേക്ക് എട്ട് മിനിറ്റ് വ്യത്യാസത്തില്‍ മൂന്ന് ഗോളുകള്‍ അടിച്ചുകയറ്റിയ വെസ്റ്റ്ഹാം യുനൈറ്റഡ് താരം ആന്‍ഡി കരോളായിരുന്നു താരം. എന്നാല്‍, അവസാന മിനിറ്റില്‍ മിന്നല്‍ റെയ്ഡിലൂടെ തിരിച്ചടിച്ച് ആഴ്സനല്‍ കളി 3-3ന് സമനിലയില്‍ പിടിച്ച് തോല്‍വിഭാരം ഒഴിവാക്കി.
18ാം മിനിറ്റില്‍ മെസ്യൂത് ഓസിലും, 35ാം മിനിറ്റില്‍ അലക്സിസ് സാഞ്ചസും നേടിയ ഗോളിലൂടെ ആഴ്സനലാണ് മുന്നിലത്തെിയത്. എന്നാല്‍, 44, 45 മിനിറ്റില്‍ കരോള്‍ ഗണ്ണേഴ്സിനെ നിശ്ശബ്ദനാക്കി. ആദ്യ ഗോള്‍ വലതു മൂലയില്‍ നിന്ന് ഹെഡറിലൂടെയും രണ്ടാം ഗോള്‍ ബോക്സിന്‍െറ മധ്യഭാഗത്തു നിന്നും ഇടങ്കാലന്‍ ഷോട്ടിലൂടെയും.

സമനില പിടിച്ചതിന്‍െറ ആവേശത്തില്‍ രണ്ടാം പകുതി തുടങ്ങിയ വെസ്റ്റ് ഹാമിനായി 52ാം മിനിറ്റില്‍ വീണ്ടും കരോള്‍ വലകുലുക്കി. ഹെഡറിലൂടെയായിരുന്നു ആഴ്സനല്‍ ഗോളി ഒസ്പിനയെ കാഴ്ചക്കാരനാക്കി ഗോള്‍ കുറിച്ചത്.അപ്രതീക്ഷിത തിരിച്ചടിയില്‍ പതറിയ ആഴ്സനല്‍ സമനില പിടിച്ചേ അടങ്ങിയുള്ളൂ. 70ാം മിനിറ്റില്‍ ലോറന്‍റ് കോസില്‍നിയിലൂടെ ആശ്വാസ ഗോളത്തെി.അതേസമയം, ഗസ് ഹിഡിങ്കിലൂടെ തിരിച്ചത്തെിയ ചെല്‍സിയെ സ്വാന്‍സീ അട്ടിമറിച്ചു. മൗറീന്യോയില്‍ നിന്നും കഴിഞ്ഞ ഡിസംബറില്‍ ചെല്‍സിയുടെ പരിശീലക കുപ്പായമേറ്റെടുത്ത ഹിഡിങ്കിന് പ്രീമിയര്‍ ലീഗിലെ ആദ്യ തോല്‍വിയാണിത്. തുടര്‍ച്ചയായ 15 മത്സരങ്ങളില്‍ തോല്‍വിയറിയാതെയായിരുന്നു ചെല്‍സിയുടെ കുതിപ്പ്. ഡിസംബര്‍ 14ന് ലെസ്റ്ററിനോടായിരുന്നു അവസാന തോല്‍വി. കളിയുടെ 25ാം മിനിറ്റില്‍ ഗില്‍ഫി സിഗര്‍സന്‍ നീലപ്പടയുടെ പ്രതിരോധപ്പാളിച്ച മുതലെടുത്ത് തൊടുത്തുവിട്ട ഒരേയൊരു ഷോട്ടിലായിരുന്നു ചെല്‍സി വീണത്. അതേസമയം, കഴിഞ്ഞ കളിയിലെ ഹീറോ അലക്സാന്ദ്രെ പാറ്റോ രണ്ട് സുവര്‍ണാവസരങ്ങള്‍ പാഴാക്കിയത് ചെല്‍സിക്ക് തിരിച്ചടിയായി.

മറ്റു മത്സരങ്ങളില്‍ ക്രിസ്റ്റല്‍ പാലസ് 1-0ത്തിന് നോര്‍വിചിനെയും, സതാംപ്ടന്‍ 3-1ന് ന്യൂകാസില്‍ യുനൈറ്റഡിനെയും ബേണ്‍മൗത്ത് 2-1ന് ആസ്റ്റന്‍ വില്ലയെയും തോല്‍പിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.