ഐ ലീഗ്: കൊല്‍ക്കത്ത പോരില്‍ ഈസ്റ്റ് ബംഗാള്‍

സിലിഗുഡി: കൊല്‍ക്കത്തയുടെ നാട്ടങ്കത്തില്‍ ഐ ലീഗ് ചാമ്പ്യന്മാരായ മോഹന്‍ബഗാനെ തകര്‍ത്ത് ഈസ്റ്റ്ബംഗാളിന്‍െറ കുതിപ്പ്. അവസരങ്ങള്‍ ഏറെ പിറന്നിട്ടും എതിര്‍വല കുലുക്കാന്‍ മറന്ന ബഗാനെതിരെ കളിയുടെ രണ്ടു പകുതിയിലായി ദക്ഷിണ കൊറിയന്‍ താരം ഡോങ് യുന്‍ ഡൊ നേടിയ ഇരട്ട ഗോളുകളാണ് ഈസ്റ്റ്ബംഗാളിന് വിജയമൊരുക്കിയത് (2-1). 40, 75 മിനിറ്റുകളില്‍ ഡോങ് യുന്‍ സ്കോര്‍ ചെയ്തപ്പോള്‍, 83ാം മിനിറ്റില്‍ യുസ കറ്റ്സുമിയിലൂടെയാണ് ചാമ്പ്യന്മാര്‍ ആശ്വാസഗോള്‍ നേടിയത്.  ഐ ലീഗ് പോയന്‍റ് പട്ടികയില്‍ ഒന്നാമതുള്ള ബഗാന്‍െറ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്.
തുടക്കക്കാരായ ഐസോളിനോടായിരുന്നു ഒരാഴ്ചമുമ്പ് അടിയറവുപറഞ്ഞത്. കളിയുടെ ഏഴാം മിനിറ്റു മുതല്‍ ബഗാനൊപ്പമായിരുന്നു അവസരങ്ങള്‍. എന്നാല്‍, ഈസ്റ്റ്ബംഗാള്‍ ഗോളി ലൂയി ബാരറ്റോയുടെ മിന്നുന്ന ഫോം ഓരോന്നായി തട്ടിയകറ്റി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.