പെലെ ഇന്ത്യയിലേക്ക്

ന്യൂഡല്‍ഹി: ഫുട്ബാള്‍ രാജാവ് പെലെ 38 വര്‍ഷങ്ങള്‍ക്കുശേഷം ഇന്ത്യ സന്ദര്‍ശിക്കുന്നു. ഒക്ടോബറില്‍ നടക്കുന്ന 56ാമത് സുബ്രതോ കപ്പിന്‍െറ ഫൈനലിലെ സ്പെഷല്‍ അംബാസഡറായാണ് ബ്രസീലിയന്‍ ഇതിഹാസമത്തെുന്നത്. 1977ല്‍ മോഹന്‍ ബഗാനും ന്യൂയോര്‍ക് കോസ്മോസും തമ്മില്‍ നടന്ന പ്രദര്‍ശന മത്സരത്തിനായാണ് ഇതിനുമുമ്പ് അദ്ദേഹം ഇന്ത്യയിലത്തെിയത്. അന്ന് ഉത്സവപ്രതീതിയിലാണ് ആരാധകര്‍ അദ്ദേഹത്തെ വരവേറ്റത്. ഇന്ത്യയിലേക്ക് വീണ്ടും വരുന്നവിവരം വിഡിയോ സന്ദേശത്തിലൂടെ 74 കാരനായ പെലെ സ്ഥിരീകരിക്കുകയായിരുന്നു. നാളത്തെ ചാമ്പ്യന്മാരാകാനിരിക്കുന്ന യുവതാരങ്ങള്‍ക്ക് തന്‍െറ സന്ദര്‍ശനം പ്രചോദനമാകുമെന്ന് കരുതുന്നതായി പെലെ പറഞ്ഞു. സുബ്രതോ കപ്പിന്‍െറ സംഘാടകരായ ഇന്ത്യന്‍ എയര്‍ഫോഴ്സിന്‍െറ പ്രവര്‍ത്തനങ്ങളെയും പെലെ എടുത്തുപറഞ്ഞു.
ഇന്ത്യയെ സ്പെഷല്‍ രാജ്യമെന്ന് വിശേഷിപ്പിച്ച പെലെ, വര്‍ഷങ്ങള്‍ക്കുമുമ്പ് വന്നപ്പോള്‍ മികച്ച ഓര്‍മകളാണ് സ്വന്തമായതെന്നും ഈ യാത്ര ഒരു ബഹുമതിയാണെന്നും കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെ ആരാധകരെ പ്രശംസിക്കാനും അദ്ദേഹം മറന്നില്ല. അതേസമയം, ഒക്ടോബറില്‍ നടക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടൂര്‍ണമെന്‍റില്‍ അത്ലറ്റികോ ഡി കൊല്‍ക്കത്തയുടെ ആദ്യ മത്സരത്തില്‍ വിശിഷ്ടാതിഥിയായി പെലെ പങ്കെടുക്കുമെന്നും സൗരവ് ഗാംഗുലിയെ കാണുമെന്നുമൊക്കെയുള്ള അഭ്യൂഹങ്ങളും പരക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.