മിലാന്‍: ഇറ്റാലിയന്‍ ദേശീയ ടീം കുപ്പായത്തില്‍ ഗോള്‍കീപ്പര്‍ ജിയാന്‍ ലൂയിജി ബുഫണിന് 150 മത്സരങ്ങളുടെ തിളക്കം. യൂറോ യോഗ്യതാറൗണ്ടില്‍ ബള്‍ഗേറിയയെ നേരിട്ടപ്പോഴാണ് ബുഫണ്‍ നാഴികക്കല്ലിലത്തെിയത്. തിങ്കളാഴ്ചയും ഗോള്‍വഴങ്ങാതെ വലകാത്ത ബുഫണിന്‍െറ 62ാം ക്ളീന്‍ഷീറ്റ് കൂടിയായി. ഇറ്റലിക്കുവേണ്ടി ഏറ്റവും കൂടുതല്‍ മത്സരം കളിച്ച താരമെന്ന പദവിയും യുവന്‍റസ് താരത്തിനാണ്. 1997ലായിരുന്നു ദേശീയ ടീം അരങ്ങേറ്റം. നാലു ലോകകപ്പുകളില്‍ കളിച്ച താരം, 2006ല്‍ ഇറ്റലിയെ ലോകജേതാക്കളാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ലോക ഫുട്ബാളില്‍ 150 രാജ്യാന്തര മത്സരം കളിക്കുന്ന 20ാമത്തെ താരംകൂടിയാണ് ബുഫണ്‍. 168 മത്സരം കളിച്ച സ്പാനിഷ് ഗോളി ഐകര്‍ കസീയസാണ് പട്ടികയിലെ പ്രമുഖന്‍. ജര്‍മനിയുടെ ലോതര്‍ മാത്തേവൂസ് 150 മത്സരം കളിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.