വര്‍ണാഭം മറീന അരീന

ചെന്നൈ: ഐശ്വര്യ റായിയുടെയും ആലിയ ഭട്ടിന്‍െറയും അഴകാര്‍ന്ന ചുവടുകള്‍ക്കും എ.ആര്‍. റഹ്മാന്‍െറ മാസ്മരിക സംഗീതത്തിനും അമിതാഭ് ബച്ചന്‍, രജനീകാന്ത്, സചിന്‍ ടെണ്ടുല്‍കര്‍ തുടങ്ങിയ താരങ്ങളുടെ സാന്നിധ്യവും കൊണ്ട് മറീന അരീന കോരിത്തരിച്ച സന്ധ്യയില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍െറ രണ്ടാം പതിപ്പിന് കിക്കോഫ്. തന്‍െറ സിനിമകളിലെ പാട്ടുകള്‍ക്കൊത്ത് നൃത്തം ചെയ്ത് മുന്‍ലോകസുന്ദരി ഐശ്വര്യ സദസ്സിനെ കൈയിലെടുത്തെങ്കിലും പ്രധാന ആകര്‍ഷണമായത് എ.ആര്‍. റഹ്മാന്‍െറ ദേശീയ ഗാനാലാപനമാണ്. കേരളത്തിന്‍െറ കഥകളിയും മോഹിനിയാട്ടവും ഉദ്ഘാടനവേദിക്ക് വര്‍ണശോഭയൊരുക്കി. 45 മിനിറ്റാണ് ഉദ്ഘാടനച്ചടങ്ങ് നീണ്ടുനിന്നത്.



യുവ ബോളിവുഡ് താരം ആലിയ ഭട്ട് തന്‍െറ സിനിമാഗാനത്തിനൊപ്പവും ഐ.എസ്.എല്‍ തീം ഗാനമായ ‘ലെറ്റ്സ് ഫുട്ബാളി’നും ചുവടുവെച്ചു. ആദ്യ പോരാട്ടത്തിനിറങ്ങിയ ചെന്നൈയിന്‍െറയും അത്ലറ്റികോയുടെയും ഉടമകള്‍ ആരാധകരെ അഭിവാദ്യം ചെയ്തതിന് പിന്നാലെയാണ് ഐശ്വര്യ അരങ്ങിലത്തെിയത്. കേരള ബ്ളാസ്റ്റേഴ്സ് ഉടമയായ ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍കറെയും ഐശ്വര്യയെയും ആലിംഗനം ചെയ്ത് തമിഴകത്തിന്‍െറ സ്വന്തം സ്റ്റൈല്‍ മന്നന്‍ രജനീകാന്ത് കാണികള്‍ക്ക് കൂടുതല്‍ ആവേശനിമിഷങ്ങള്‍ സമ്മാനിച്ചു. രജനീകാന്തിനൊപ്പം അമിതാഭ് ബച്ചനും സ്റ്റേജിലത്തെിയതോടെ ആവേശം അലകടലായി. തുടര്‍ന്ന് ഐ.എസ്.എല്‍ ചെയര്‍പേഴ്സന്‍ നിത അംബാനിയുടെ പ്രഖ്യാപനവുമത്തെി, ‘‘ലെറ്റ്സ് ഫുട്ബാള്‍’’.


 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.