മാഡ്രിഡ്: റയല്‍ മാഡ്രിഡിന്‍െറ പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചരിത്രനേട്ടത്തില്‍. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ് റൗണ്ടിലെ രണ്ടാം അങ്കത്തില്‍ സ്വീഡിഷ് ക്ളബ് മാല്‍മോക്കെതിരെ റോണോ ഇരട്ടഗോള്‍ നേടി. ഇതോടെ കരിയറില്‍ 500 ഗോള്‍ എന്ന ചരിത്രനേട്ടമാണ് റോണോയെ തേടിയെത്തിയത്. മത്സരത്തില്‍ റൊണാള്‍ഡോയുടെ മികവില്‍ റയല്‍ 2^0നു വിജയിച്ചു. 499 ഗോള്‍ എന്ന നേട്ടവുമായായി കളത്തിലിറങ്ങിയ റൊണാള്‍ഡോ 29, 90 മിനിറ്റുകളിലായിരുന്നു വല കുലുക്കിയത്.
500 ഗോളുകള്‍ എന്ന സ്വപ്ന നേട്ടത്തിലൂടെ പെലെ, ഫ്രാങ്ക് പുഷ്കാസ്, ഗെര്‍ഡ് മുള്ളര്‍, ആല്‍ഫ്രെഡോ ഡി സ്റ്റെഫാനോ എന്നീ ഇതിഹാസ താരങ്ങള്‍ക്കൊപ്പമാണ് ക്രിസ്റ്റ്യാനോ എത്തിച്ചേര്‍ന്നത്. ആദ്യ ക്ളബ്ബ് സ്പോര്‍ട്ടിങിനായി അഞ്ചു ഗോള്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി 118 ഗോളുകള്‍, പോര്‍ച്ചുഗലിനു വേണ്ടി 55, റയല്‍ മാഡ്രിഡിനായി 323 ഗോളുകള്‍, ഇങ്ങനെ പോകുന്നു റോണോയുടെ ഗോള്‍ സമ്പാദ്യം.
അതേസമയം, റയലിന്‍െറ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ ക്രിസ്റ്റ്യാനോ റൗളിനൊപ്പമെ ത്തി. 741 മത്സരങ്ങളില്‍ നിന്ന് റൗള്‍ 323 ഗോളടിച്ചപ്പോള്‍, പോര്‍ചുഗീസ്താരം 308 മത്സരങ്ങളില്‍നിന്നാണ് 323 ഗോളിലെ ത്തിയത്. ഗ്രൂപ് റൗണ്ടിലെ ആദ്യമത്സരത്തില്‍ ഷാക്തര്‍ ഡൊണസ്ക്കിനെതിരെ ഹാട്രിക് നേടിയ ക്രിസ്റ്റ്യാനോക്ക് ശേഷിച്ച മൂന്നുമത്സരങ്ങളിലും ഗോള്‍വരള്‍ച്ചയായിരുന്നു. ലാ ലിഗയില്‍ റയല്‍ വിജയകുതിപ്പ് നടത്തിയപ്പോള്‍ ഗോള്‍വലകുലുക്കാന്‍ പോര്‍ചുഗല്‍ താരത്തിന് കഴിഞ്ഞിരുന്നില്ല.
രണ്ടു മത്സരങ്ങളില്‍ നിന്ന് ആറു പോയിന്‍റുമായി ഗ്രൂപ്പ് എയില്‍ റയല്‍ ഒന്നാം സ്ഥാനത്താണ്.
500 #mercurial goals. More to come! Explore some of the boots contributing to the milestone: http://t.co/tXAjIBbTCZ pic.twitter.com/6924pGw9qb
— Cristiano Ronaldo (@Cristiano) September 30, 2015
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.