പാരിസ്: ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ സ്മരണ നിറഞ്ഞുനിന്ന വേദിയില്‍ ജയവുമായി പാരിസ് സെന്‍റ് ജെര്‍മെയ്ന്‍ ഫ്രഞ്ച് ലീഗ് വണ്ണില്‍ ശരത്കാല ജേതാക്കളായി. ക്രിസ്മസ് വേളയില്‍ ഒന്നാമതായി വര്‍ഷം പൂര്‍ത്തിയാക്കുന്ന ടീമിന് ലഭിക്കുന്ന പ്രതീകാത്മക കിരീടമാണ് പി.എസ്.ജി ഉറപ്പിച്ചത്. ട്രോയ്സിനെ 4-1ന് തകര്‍ത്താണ് ആഭ്യന്തര ലീഗില്‍ സീസണിലെ തങ്ങളുടെ അപരാജിതകുതിപ്പ് തുടര്‍ന്നത്. എഡിസന്‍ കവാനി (20), സ്ളാറ്റന്‍ ഇബ്രാഹിമോവിച് (58), ലയ്വിന്‍ കുര്‍സാവ (67), ജീന്‍ കെവിന്‍ അഗസ്റ്റിന്‍ (84) എന്നിവരാണ് പി.എസ്.ജിക്കായി വലകുലുക്കിയത്. കളി തീരാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കെ ഇഞ്ചുറി ടൈമില്‍ തോമസ് അയാസ് ട്രോയ്സിനായി ഒരു ഗോള്‍ മടക്കി. 15 മത്സരങ്ങളില്‍ 41 പോയ്ന്‍റാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.