മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിന് ഞെട്ടിപ്പിക്കുന്ന തോല്‍വി. സെവിയ്യ എഫ്.സിയാണ് 2-3 ന് ക്രിസ്റ്റ്യാനോയുടെ സംഘത്തെ അട്ടിമറിച്ചത്. അതേസമയം, ലീഗില്‍ ബാഴ്സലോണ വിജയക്കുതിപ്പ് തുടരുകയാണ്. ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് വിയ്യാറയലിനെ കീഴടക്കി കാറ്റലന്‍ സംഘം ലീഗിലെ ഒന്നാം സ്ഥാനം ഉറപ്പിച്ചു നിര്‍ത്തി.
കളി ആരംഭിച്ചപ്പോള്‍ സെവിയ്യയുടെ ഗ്രൗണ്ടില്‍ മാഡ്രിഡ് ശക്തികള്‍ മുമ്പിലായിരുന്നു. 22-ാം മിനിറ്റില്‍ സെര്‍ജിയോ റാമോസ് റയലിനായി ഗോള്‍ നേടി. എന്നാല്‍ പിന്നീട് റയലിനെ ഞെട്ടിച്ച് സെവിയ്യന്‍ പോരാളികള്‍ മൂന്നുതവണ വല കുലുക്കുകയായിരുന്നു. കിറോ ഇമ്മോബീലി (36), എവര്‍ ബെനേഗ (61), ഫെര്‍ണാണ്ടോ ലോറന്‍്റെ (74) എന്നിവരാണ് അപ്രതീക്ഷിതമായി റയല്‍ നെഞ്ചകം കടിച്ചിട്ടത്. ഇഞ്ചുറി ടൈമിന്‍്റെ മൂന്നാം മിനിറ്റില്‍ ഹാമിഷ് റോഡ്രിഗസ് നേടിയ ഗോളിലൂടെ റയല്‍ പരാജയഭാരം കുറക്കുകയായിരുന്നു.
ന്യൂകാമ്പിലെ ആദ്യ പകുതിയില്‍ ഗോളുകളൊന്നും പിറന്നിരുന്നില്ല. മത്സരം തുടങ്ങി ഒരു മണിക്കൂറായപ്പോഴാണ് നെയ്മറിലൂടെ ബാഴ്സ ആദ്യ ഗോള്‍ നേടിയത്. 10 മിനിറ്റിനകം പെനാല്‍റ്റിയിലൂടെ ലൂയിസ് സുവാരസ് ബാഴ്സയുടെ ലീഡ് ഉയര്‍ത്തി. 85-ാം മിനിറ്റില്‍ നെയ്മര്‍ രണ്ടാം ഗോളും കണ്ടെ ത്തി.
ഇതോടെ പോയന്‍റ് പട്ടികയില്‍ രണ്ടാമതുള്ള റയലിനേക്കാള്‍ മൂന്നു പോയന്‍റ് ബാഴ്സ മുന്നിലത്തെി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.