ലണ്ടന്‍: പരസ്പരം ഏറ്റുമുട്ടി 13ാം ദിനം യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ടീമുകള്‍ക്ക് രണ്ടാംപാദ പോരാട്ടം. റയല്‍ മഡ്രിഡ് പി.എസ്.ജിയെയും, മാഞ്ചസ്റ്റര്‍ സിറ്റി സെവിയ്യയെയും, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സി.എസ്.കെ.എ മോസ്കോയെയും, യുവന്‍റസ് ബൊറൂസ്യ മൊന്‍ഷെന്‍ഗ്ളാഡ്ബാഹിനെയും നേരിടുന്നത് രണ്ടാഴ്ചക്കിടെ രണ്ടാം തവണ. ആദ്യ മത്സരത്തില്‍ നാട്ടില്‍ കളിച്ചവര്‍ക്ക് ഇക്കുറി മറുനാട്ടിലാണെന്നുമാത്രം.
ഗ്രൂപ് ‘എ’യില്‍ ഒന്നാം സ്ഥാനക്കാരാകാന്‍ മത്സരിക്കുന്ന റയലും ഫ്രഞ്ച് ചാമ്പ്യന്മാരായ പി.എസ്.ജിയും ഒക്ടോബര്‍ 21ന് പാരിസില്‍ കൊമ്പുകോര്‍ത്തപ്പോള്‍ ഗോള്‍രഹിത സമനിലയായിരുന്നു ഫലം. സ്ളാറ്റന്‍ ഇബ്രാഹിമോവിച്, എയ്ഞ്ചല്‍ ഡി മരിയ, എഡിന്‍സണ്‍ കവാനി എന്നിവരുടെ നേതൃത്വത്തിലുള്ള പി.എസ്.ജിയെ അവരുടെ മണ്ണില്‍ ഗോളടിക്കാനനുവദിക്കാതെ പിടിച്ചുകെട്ടിയ റയലിനായിരുന്നു ആദ്യ പാദത്തിലെ വിജയം. എന്നാല്‍, ഇക്കുറി പാരിസുകാര്‍ മഡ്രിഡിലത്തെുമ്പോള്‍ ക്രിസ്റ്റ്യാനോ-ബെന്‍സേമ ഷോ കാണാമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ലീഗ് പോയന്‍റ് പട്ടികയില്‍ മൂന്നില്‍ രണ്ട് ജയവും ഒരു സമനിലയുമായി റയലും പി.എസ്.ജിയും ഒപ്പത്തിനൊപ്പം. ഗ്രൂപ്പിലെ ചാമ്പ്യന്മാരെകൂടി നിര്‍ണയിക്കുന്ന മത്സരംകൂടിയാകും ഇന്ന് സാന്‍റിയാഗോ ബെര്‍ണബ്യൂവിലെ അങ്കം. ലാ ലിഗയിലെ തുടര്‍ച്ചയായ മൂന്ന് ജയവുമായാണ് റയല്‍ ഇറങ്ങുന്നത്. അതേസമയം, റയലിന്‍െറ മുന്‍ താരംകൂടിയായ ഡി മരിയക്ക് വൈകാരിക പോരാട്ടംകൂടിയാവുമിത്. നാല് സീസണില്‍ റയലിനുവേണ്ടി പന്തുതട്ടിയ അര്‍ജന്‍റീന താരത്തിന് തറവാട്ടിലേക്കുള്ള മടക്കംകൂടിയാണിത്. എന്നാല്‍, റയലിനെതിരെ ഗോളടിച്ചാല്‍ ആഘോഷിക്കില്ളെന്ന ആദ്യ വാദത്തിലുറച്ചാവും ഡി മരിയയുടെ ഇറക്കം.
സ്വന്തം ഗ്രൗണ്ടില്‍ റഷ്യന്‍ ടീമിനെ നേരിടുന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡും സമനിലക്കെട്ട് പൊട്ടിക്കാനുള്ള ഒരുക്കത്തിലാണ്. ആദ്യ പാദത്തില്‍ 1-1ന് സമനില വഴങ്ങിയ ടീമിനെ രണ്ടാം പകുതിയില്‍ അന്‍േറാണിയോ മാര്‍ഷല്‍ നേടിയ ഗോളാണ് രക്ഷപ്പെടുത്തിയത്. ഗ്രൂപ് ‘ഡി’യില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് എവേ മാച്ചാണ് ഇക്കുറി. ആദ്യ പാദത്തില്‍ സ്വന്തം ഗ്രൗണ്ടില്‍ 2-1ന് എതിരാളിയായ സെവിയ്യയെ തോല്‍പിച്ച ഇംഗ്ളീഷുകാര്‍ക്ക് വിജയമാവര്‍ത്തിച്ച് ഗ്രൂപ്പില്‍ ഒന്നാം നമ്പറിലേക്ക് തിരിച്ചുവരാനുള്ള അവസരം.
ഇന്നത്തെ മത്സരങ്ങള്‍
ഗ്രൂപ് ‘എ’: ഷാക്തര്‍ x മാല്‍മോ, റയല്‍ മഡ്രിഡ് x പി.എസ്.ജി, ‘ബി’: മാഞ്ചസ്റ്റര്‍ യുനൈറ്റഡ് x സി.എസ്.കെ.എ, പി.എസ്.വി x വോള്‍ഫ്സ്ബുര്‍ഗ്. ‘സി’: അസ്താന x അത്ലറ്റികോ മഡ്രിഡ്, ബെന്‍ഫിക x ഗാലറ്റസറായ്. ‘ഡി’: ബൊറൂസ്യ മൊന്‍ഷന്‍ഗ്ളാഡ്ബാഹ് x യുവന്‍റസ്, സെവിയ്യ x മാഞ്ചസ്റ്റര്‍ സിറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.