പ്രീമിയർ ലീഗിൽ ആഴ്സനലിന് വൻതോൽവി

ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ വമ്പന്‍മാരുടെ വീഴ്ച തുടരുന്നു. സതാംപ്ടണോട് ആഴ്സനലിന് ഞെട്ടിപ്പിക്കുന്ന തോൽവി. എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് ഗണ്ണേഴ്സ് പരാജയമറിഞ്ഞത്.  കൂകോ മാര്‍ട്ടീന (19) ഒന്നാം പകുതിയിൽ തന്നെ സതാംപ്ടനെ മുന്നിലെത്തിച്ചു. 55ാം മിനിറ്റിൽ ഷെയ്ന്‍ ലോങ് ഗണ്ണേഴ്സി വല കുലുക്കി. 69ാം മിനിറ്റിൽ ഹൊസേ ഫോണ്ടേ സ്താപംടണിൻെറ മൂന്നാം ഗോൾ നേടി. അധിക സമയത്ത് ഗോൾ നേടി ഷെയ്ന്‍ ലോങ് വിജയം കെങ്കേമമാക്കി.

സതാംപ്ടൺ ജയിച്ചതോടെ 18 കളികളില്‍നിന്നു 38 പോയൻറമായി ലീസ്റ്റര്‍ പ്രീമിയര്‍ ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. സതാംപ്ടണിനെതിരെ ജയിച്ച് ഒന്നം സ്ഥാനത്തെത്താമെന്ന ആഴ്സൻ വെങ്ങറുടെ സ്വപ്നമാണ് ഇന്നലെ തകർന്നു വീണത്. ലീസ്റ്ററിനേക്കാൾ രണ്ട് പോയൻറ് വിത്യാസത്തിൽ രണ്ടാം സ്ഥാനത്താണ് ആഴ്സനലിപ്പോൾ.


 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.