മഡ്രിഡ്: റയല്‍ മഡ്രിഡ് കലിപ്പ് തീര്‍ത്തു. വിശന്നുവലഞ്ഞ സിംഹത്തിന്‍െറ മുന്നില്‍പ്പെട്ട അവസ്ഥയിലായിപ്പോയി റയോ വയ്യെകാനോ. ഒന്നു നിലവിളിക്കാന്‍ പോലും സാധിച്ചില്ല. രണ്ടിനെതിരെ പത്ത് ഗോളുകള്‍ക്കായിരുന്നു റയലിന്‍െ താണ്ഡവം.
ഗാരെത് ബെയ്ല്‍ നാലുഗോളുകളുമായി മുന്നില്‍നിന്നു നയിച്ചപ്പോള്‍(25,41,61,70) ഹാട്രിക് നേട്ടവുമായി കരിം ബെന്‍സേമ(48,79,90)യും ഇരട്ടഗോളുകളുമായി ക്രിസ്്റ്റ്യാനോ റൊണാള്‍ഡോയും(30,53) നിറഞ്ഞാടി. മൂന്നാം മിനിറ്റില്‍ ഡാനിലോയാണ് റയല്‍പടയുടെ ഗോള്‍ ആഘോഷത്തിന് തുടക്കം കുറിച്ചത്.
വയ്യെകാനോക്കു വേണ്ടി അന്‍േറാണിയോ അമയ, ജോസാബേദ് എന്നിവര്‍ ആശ്വാസ ഗോള്‍ നേടി.
തുടക്കം മുതല്‍ ഗാലറി ഉണര്‍ന്ന മത്സരമായിരുന്നു. മൂന്നാം മിനിറ്റില്‍ റയലിനായി ഡാനിലോ വലകുലുക്കി. എന്നാല്‍ 10ാം മിനിറ്റില്‍ അന്‍േറാണിയോ അമേയയും 12ാം മിനിറ്റില്‍ ജോസാബെദും തുടരെ വയ്യെകാനോക്കായി ഗോള്‍ നേടിയതോടെ വിയ്യാ റയലിനോടേറ്റ തോല്‍വിയുടെ പ്രേതം റയലിനെ വിട്ടൊഴിഞ്ഞില്ല എന്നു തോന്നിപ്പിച്ചു.
എന്നാല്‍ പിന്നീട് കണ്ടത് ഒരു പൂരമായിരുന്നു. 25ാം മിനിറ്റില്‍ ബെയ്ല്‍ തുടക്കമിട്ട വെടിക്കെട്ടിന് അവാസന വിസിലിന് തൊട്ടുമുമ്പായി ബെന്‍സേമയാണ് അവസാനിപ്പിച്ചത്. 16 കളിയില്‍ 33 പോയന്‍റുമായി മൂന്നാമതാണ് റയല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.