യോക്കോഹാമ(ജപ്പാൻ): 2015ലെ ക്ലബ് വേൾഡ് കപ്പ് കിരീടം ബാഴ്സലോണക്ക്. അർജൻറീന ക്ലബ്ബായ റിവർ പ്ലേറ്റിനെ ഏകപക്ഷിയമായ മൂന്നു ഗോളിന് തോൽപ്പിച്ചാണ് ബാഴ്സയുടെ കിരീട നേട്ടം. കറ്റാലൻ ടീമിനായി ലൂയി സുവാറസ് രണ്ടും മെസ്സി ഒരു ഗോളും നേടി. ബാഴ്സയുടെ മൂന്നാം (2009, 2011, 2015) ലോക ക്ലബ് കിരീടമാണിത്. 2015ൽ ബാഴ്സ നേടുന്ന അഞ്ചാമത്തെ കിരീടവും. സ്പീനിഷ് ലീഗ് കിരീടം, കോപ ഡെൽ റെ, ചാമ്പ്യൻസ് ലീഗ്, യുവേഫ സൂപ്പർ കപ്പ് എന്നിവയാണ് മറ്റ് നാല് കിരീട നേട്ടങ്ങൾ.
അസുഖം കാരണം സെമിഫൈനലിൽ കളിക്കാൻ കഴിയാതിരുന്ന സൂപ്പർ താരം ലിയോ മെസ്സിയാണ് ബാഴ്സക്കായി ആദ്യം ഗോൾ നേടിയത്. 36ാം മിനിറ്റിലായിരുന്നു ഗോൾനേട്ടം. പിന്നീട് 49ാം മിനിറ്റിലും 69ാം മിനിറ്റിലുമായി സുവാറസ് വലകുലുക്കി. മികച്ച ഫോമിൽ കളിക്കുന്ന യൂറഗ്വായ് താരം സെമിഫൈനലിൽ ഗ്വാങ്ഷൂ എവർഗ്രാൻഡെക്കെതിരെ ഹാട്രിക്ക് നേടിയിരുന്നു. മുന്നേറ്റനിരയിൽ നെയ്മറും മികച്ച പ്രകടനം പുറത്തെടുത്തു.
മത്സരത്തിൽ ഭൂരിഭാഗം സമയവും കളി ബാഴ്സലോണയുടെ പക്കലായിരുന്നു. നെയ്മറാണ് മുന്നേറ്റ നിരയിൽ കളിയുണ്ടാക്കിയത്. പതിവുപോലെ മെസ്സിയും സുവാറസും നെയ്മറുമായിരുന്നു ബാഴ്സയുടെ കുന്തമുന. കൂടുതൽ അവസരങ്ങൾ ലഭിച്ചെങ്കിലും ഗോളായി മാറിയില്ല. മത്സരത്തിൻെറ തുടക്കത്തിൽ കുറച്ചുനേരം റിവർപ്ലേറ്റിൻെറ മുന്നേറ്റവുമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.