????????? ?????? ?????? ????????????? ??????????????? ?????????????? ???? ???????????

പാരിസ്: ഫുട്ബാള്‍ ആരാധര്‍ക്ക് കണ്ണീരിന്‍െറയും ആഹ്ളാദച്ചിരിയുടെയും ഒരു ദിനം. യുവേഫ ചാമ്പ്യന്‍സ് ലീഗിലെ അവസാന ഗ്രൂപ് മത്സരത്തിനായി ടീമുകള്‍ കളിമുറ്റത്തിറങ്ങിയ ദിനത്തില്‍ മഡ്രിഡില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗോള്‍മഴകൊണ്ട് വിരുന്നൂട്ടിയപ്പോള്‍, മാഞ്ചസ്റ്ററില്‍ ഹൃദയം നുറുങ്ങും വേദനയായി പ്രിയപ്പെട്ട ചെമ്പടയുടെ പതനം. ‘എ’യില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നാല് ഗോളും കരിം ബെന്‍സേമ ഹാട്രിക്കും നേടിയ മത്സരത്തില്‍ റയല്‍ സ്വീഡിഷ് ക്ളബ് മാല്‍മോയെ എട്ട് ഗോളിന് വീഴ്ത്തി പുതു ചരിത്രം കുറിച്ചു. ഗ്രൂപ് ‘ബി’യില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ജര്‍മന്‍ ക്ളബ് വോള്‍ഫ്സ്ബുര്‍ഗിനോട് 3-2ന് തോറ്റതോടെ ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ട് ടിക്കറ്റില്ലാതെ പുറത്തായി. ജര്‍മന്‍ടീമിന്‍െറ ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ കളിയുടെ പത്താം മിനിറ്റില്‍ അന്‍േറാണിയോ മാര്‍ഷലിന്‍െറ ഗോളിലൂടെ യുനൈറ്റഡാണ് മുന്നിലത്തെിയതെങ്കിലും ആദ്യ പകുതിയില്‍ വീണ രണ്ടു ഗോളില്‍ യുനൈറ്റഡ് പ്രതിരോധത്തിലേക്കും പിന്നീട് തോല്‍വിയിലേക്കും കൂപ്പുകുത്തി.

ഗ്രൂപ് ‘എ’: റയല്‍ 16, പി.എസ്.ജി 13, ഷാക്തര്‍ 3, മാല്‍മോ 3
അവസാന മത്സരത്തിലെ തകര്‍പ്പന്‍ ജയവുമായി റയല്‍ ഗ്രൂപ് ചാമ്പ്യന്മാരായി. ഷാക്തര്‍ ഡൊണസ്കിനെ 2-0ത്തിന് തോല്‍പിച്ച് പി.എസ്.ജി രണ്ടാം സ്ഥാനക്കാരുമായി. കളിയുടെ 12, 24, 74 മിനിറ്റില്‍ സ്കോര്‍ ചെയ്ത ബെന്‍സേമ അഞ്ചുവര്‍ഷത്തിനിടെ ആദ്യ ഹാട്രിക് നേടി. 39, 47, 50, 58 മിനിറ്റിലായിരുന്നു റൊണാള്‍ഡോ സ്കോര്‍ ചെയ്ത് റെക്കോഡ് കുറിച്ചത്. ഗ്രൂപ് റൗണ്ടില്‍ 11 ഗോളുമായി ഏറ്റവും വലിയ ഗോള്‍ വേട്ടക്കാരനെന്ന റെക്കോഡും റൊണാള്‍ഡോ സ്വന്തം പേരിലാക്കി. 2013-14 സീസണില്‍ ഗ്രൂപ് റൗണ്ടില്‍ ഒമ്പത് ഗോള്‍ നേടിയ സ്വന്തം റെക്കോഡ് തന്നെയാണ് പോര്‍ചുഗീസ് താരം തകര്‍ത്തെറിഞ്ഞത്.
ഒപ്പം ഏകപക്ഷീയമായി മികച്ച ജയമെന്ന പദവി ലിവര്‍പൂളിനൊപ്പം റയല്‍ പങ്കിടുകയും ചെയ്തു. ആറ് കളിയില്‍ അഞ്ച് ജയവുമായി 16 പോയന്‍റുള്ള റയല്‍ ഗ്രൂപ് ചാമ്പ്യന്മാരായപ്പോള്‍ പി.എസ്.ജിക്ക് 13 പോയന്‍റാണുള്ളത്. ഷാക്തര്‍ (3), മാല്‍മോ (3) പിന്നിലായി.
 

മാഞ്ചസ്റ്ററിന്‍െറ പുറത്താവലില്‍ നിരാശയോടെ ഗ്രൗണ്ട് വിടുന്ന ഫെല്ളെയ്നിയും സഹതാരങ്ങളും
 

ഗ്രൂപ് ബി: വോള്‍ഫ്സ്ബുര്‍ഗ് 12, പി.എസ്.വി 10, മാ. യുനൈറ്റഡ് 8, സി.എസ്.കെ 4
ജയം അനിവാര്യമായ മത്സരത്തിലായിരുന്നു യുനൈറ്റഡിന്‍െറ തോല്‍വി. അതേസമയം, പി.എസ്.വി, സി.എസ്.കെ മോസ്കോയെ 2-1ന് തോല്‍പിച്ച് നോക്കൗട്ട് യോഗ്യത നേടി. തുടക്കത്തില്‍ യുനൈറ്റഡ് ലീഡ് നേടിയെങ്കിലും പിന്നീട് കളി കൈവിട്ടു. സമനില ഗോള്‍ നേടിയ നാല്‍ഡോ 84ാം മിനിറ്റില്‍ വിജയഗോളും കുറിച്ചു. 29ാം മിനിറ്റില്‍ വീറിന്‍ഹയുടെ വകയായിരുന്നു വോള്‍ഫ്സ്ബുര്‍ഗിന്‍െറ രണ്ടാം ഗോള്‍. 82ാം മിനിറ്റില്‍ യുനൈറ്റഡിന് അനുകൂലമായി സെല്‍ഫ് ഗോള്‍ പിറന്നെങ്കിലും നാല്‍ഡോ ജര്‍മന്‍ ടീമിന് വിജയം സമ്മാനിച്ചു. മൂന്നാം സ്ഥാനക്കാരായതോടെ മാഞ്ചസ്റ്റര്‍ യൂറോപ ലീഗ് നോക്കൗട്ടിലേക്ക് പടിയിറങ്ങി.

ഗ്രൂപ് സി: അത്ലറ്റികോ മഡ്രിഡ് 13, ബെന്‍ഫിക 10, ഗലറ്റസറായ് 5, അസ്റ്റാന 4.
ബെന്‍ഫികയെ 2-1ന് തോല്‍പിച്ച് അത്ലറ്റികോ ഗ്രൂപ് ചാമ്പ്യന്മാരായി നോക്കൗട്ടിലത്തെി. യൂറോപ ടിക്കറ്റിനായുള്ള മത്സരത്തില്‍ ഗലറ്റസറായ് അസ്റ്റാനയെ 1-1ന് സമനിലയില്‍ തളച്ചു.

ഗ്രൂപ് ഡി: മാ. സിറ്റി 12, യുവന്‍റസ് 11, സെവിയ്യ 6, ബൊറൂസിയ മൊന്‍ഷന്‍ഗ്ളഡ്ബാഹ് 5
ബൊറുസിയയെ 4-2ന് തോല്‍പിച്ച് മാഞ്ചസ്റ്റര്‍ സിറ്റി ഗ്രൂപ് ഡി ജേതാക്കളായി. രണ്ടാം സ്ഥാനക്കാരായിരുന്ന സിറ്റിക്ക് റഹിം സ്റ്റര്‍ലിങ്ങിനെ ഇരട്ട ഗോളും ഡേവിഡ് സില്‍വ, വില്‍ഫ്രഡ് ബോണി എന്നിവരുടെ ഓരോ ഗോളുമാണ് വിജയത്തിലത്തെിച്ചത്. അതേസമയം, ഗ്രൂപ്പില്‍ ഒന്നാമതായി കളത്തിലിറങ്ങിയ യുവന്‍റസിനെ സെവിയ്യ 1-0ത്തിന് തോല്‍പിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.