മികച്ച കോച്ചാവാന്‍ മുന്നില്‍ ലൂയിസ് എന്‍റിക്

സൂറിക്: ഈ വര്‍ഷത്തെ മികച്ച കോച്ചിനെ കണ്ടത്തെുന്നതിനുള്ള അവസാന മൂന്നുപേരുടെ പട്ടികയും ഫിഫ പ്രസിദ്ധീകരിച്ചു. ബാഴ്സലോണയുടെ ലൂയിസ് എന്‍റിക്, ബയേണ്‍ മ്യൂണിക്കിന്‍െറ പെപ് ഗ്വാര്‍ഡിയോള, ചിലിയുടെ ജോര്‍ജെ സാംപോളി എന്നിവരാണ് മത്സരരംഗത്ത്. നിലവിലെ ജേതാവായ ജര്‍മന്‍ കോച്ച് ജോഅഹിം ലോവിനും പ്രീമിയര്‍ ലീഗും കാപിറ്റല്‍ വണ്‍ കപ്പ് ജേതാവുമായ ചെല്‍സിയുടെ ജോസെ മൗറീന്യോക്കും അന്തിമപട്ടികയില്‍ ഇടം കിട്ടിയില്ല. ബാഴ്സയെ ട്രെബ്ള്‍ വിജയത്തിലേക്ക് നയിച്ച പ്രകടനത്തിന്‍െറ ബലത്തില്‍ ലൂയിസ് എന്‍റിക്കായിരിക്കും ഈ വര്‍ഷത്തെ ജേതാവെന്നാണ് വിലയിരുത്തപ്പെടുന്നത്. വനിതാ ടീം വിഭാഗത്തില്‍ ലോകകപ്പ് ജേതാക്കളായ യു.എസിന്‍െറ കോച്ച് ജില്‍ എല്ലിസ്, ഇംഗ്ളണ്ടിന്‍െറ മാര്‍ക് സാംപ്സണ്‍, ജപ്പാന്‍െറ നൊറിയോ സസാക്കി എന്നിവര്‍ക്കാണ് നാമനിര്‍ദേശം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.