ജി.വി. രാജ ഫുട്ബാള്‍: ഇന്ത്യന്‍ നേവി ഫൈനലില്‍

തിരുവനന്തപുരം: എസ്.ബി.ടി^ജി.വി രാജ ഫുട്ബാള്‍ ടൂര്‍ണമെന്‍റിലെ സി, ഡി ഗ്രൂപ്  യോഗ്യതാ റൗണ്ട് മത്സരങ്ങള്‍ പുരോഗമിക്കവെ സി.ആര്‍.പി.എഫ് ജലന്ധറിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി. ശനിയാഴ്ച വൈകീട്ട് യൂനിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കരുത്തരായ എയര്‍ ഇന്ത്യയാണ് മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് അവരെ  തറപറ്റിച്ചത്. 24ാം മിനിറ്റില്‍ റീഡ് ലീയന്‍ സന്‍ന്‍േറാസും 42ാം മിനിറ്റില്‍ മുന്‍ ഇന്ത്യന്‍ താരം സുര്‍ഹാസ് ചക്രബര്‍ത്തിയുമാണ് സി.ആര്‍.പി.എഫിന്‍െറ ഗോള്‍ വല കുലുക്കിയത്. മറ്റൊരു മത്സരത്തില്‍ ബി.എസ്.എഫ് ജലന്ധറും ഡി.എസ്.കെ പുണെയും 1^1ന് സമനിലയില്‍ പിരിഞ്ഞു. കെ.എസ്.ഇ.ബിയെ മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തകര്‍ത്ത് ഇന്ത്യന്‍ നേവി ഫൈനലില്‍ പ്രവേശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.