ലണ്ടന്‍: ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ ചാമ്പ്യന്‍പട ചെല്‍സിക്ക് കഷ്ടകാലമൊഴിയുന്നില്ല. വിജയവഴിയില്‍ തിരിച്ചത്തെിയ ആവേശത്തിലിറങ്ങിയ ചെല്‍സിയെ സ്വന്തം ഗ്രൗണ്ടില്‍ ക്രിസ്റ്റല്‍ പാലസ് 2-1ന് തകര്‍ത്തെറിഞ്ഞു. മുഴുസംഘം അണിനിരന്നിട്ടും പകച്ചുപോയ ചെല്‍സിക്കെതിരെ ബകറി സാകോ (65), ജോ വാര്‍ഡ് (81) എന്നിവരാണ് ക്രിസ്റ്റലിനുവേണ്ടി വലകുലുക്കിയത്. ചെല്‍സിയുടെ ആശ്വാസ ഗോള്‍ റഡമല്‍ ഫല്‍കാവോ (79) നേടി.
മറ്റൊരു മത്സരത്തില്‍ മുന്‍ചാമ്പ്യന്‍ മാഞ്ചസ്റ്റര്‍ സിറ്റി 2-0ന് വാറ്റ്ഫോഡിനെ തോല്‍പിച്ചു. റഹിം സ്റ്റെര്‍ലിങും (47’’), ഫെര്‍ണാണ്ടീന്യോയുമാണ് (56’’) ഗോള്‍ നേടിയത്. അതേസമയം, ലിവര്‍പൂളിനെ തകര്‍ത്ത് വെസ്റ്റ്ഹാം യുനൈറ്റഡ് (3-0) കരുത്തറിയിച്ചു. ആഴ്സനല്‍ 1-0ന് ന്യൂകാസില്‍ യുനൈറ്റഡിനെയും തോല്‍പിച്ചു. മറ്റു മത്സരങ്ങളില്‍ വെസ്റ്റ്ബ്രോം 1-0ന് സ്റ്റോക് സിറ്റിയെ വീഴ്ത്തി.
Chelsea 1-2 Crystal Palace FT: Shots: 24-13 Pass accuracy: 84%-77% Chances created: 16-19 Take-ons 16-10 pic.twitter.com/kI1rdimJJo
— Squawka Football (@Squawka) August 29, 2015
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.