ആദില്‍ നബി ഡല്‍ഹി ഡൈനാമോസില്‍


ന്യൂഡല്‍ഹി: ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് ടീം വെസ്റ്റ്ബ്രോംവിചിന്‍െറ പാക് വംശജനായ യുവതാരം ആദില്‍ നബി ഐ.എസ്.എല്‍ ടീം ഡല്‍ഹി ഡൈനാമോസിലേക്ക്. ഇതാദ്യമായാണ് പ്രീമിയര്‍ ലീഗ് ക്ളബില്‍നിന്ന് വായ്പയില്‍ ഒരുതാരം ഐ.എസ്.എല്ലിലത്തെുന്നത്. കഴിഞ്ഞ സീസണില്‍ യൂത്ത് ടീമിനുവേണ്ടി 22 മത്സരങ്ങളില്‍നിന്ന് 12 ഗോള്‍ അടിച്ചുകൂട്ടിയാണ് 21കാരനായ ആദില്‍ ഇംഗ്ളീഷ് ആരാധകരുടെ മനംകവര്‍ന്നത്. ആസ്റ്റന്‍വില്ലക്കെതിരെ ഹാട്രിക്കും ആഴ്സനലിനെതിരെ ഇരട്ടഗോളും നേടി. തകര്‍പ്പന്‍ പ്രകടനത്തിനു പിന്നാലെ പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കും വെസ്റ്റ്ഹാമിനുമെതിരായ മത്സരത്തിലും ആദില്‍ പന്തുതട്ടി. കോച്ച്, ടോണി പുലിസിന്‍െറ ആശീര്‍വാദത്തോടെയാണ് ആദില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒരുകൈ നോക്കാനത്തെുന്നത്. മുന്‍ ബ്രസീല്‍ താരം റോബര്‍ട്ടോ കാര്‍ലോസാണ് ഡൈനാമോസ് കോച്ച്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.