ബ്രൂഗ്സ്: ഗോള്‍വരള്‍ച്ചക്ക് അന്ത്യംകുറിച്ച് വെയ്ന്‍ റൂണി ഹാട്രിക്കുമായി കളംവാണപ്പോള്‍ തകര്‍പ്പന്‍ ജയത്തോടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്ളേ ഓഫ് കടമ്പ കടന്നു. ആദ്യപാദത്തില്‍ 3^1ന് ജയിച്ച മാഞ്ചസ്റ്റര്‍ എവേ ഗ്രൗണ്ടില്‍നടന്ന രണ്ടാംപാദത്തില്‍ മറുപടിയില്ലാത്ത നാലു ഗോളിന് ബെല്‍ജിയം ക്ളബ് ബ്രൂഗിനെ തകര്‍ത്തു. ഇരു പാദങ്ങളിലുമായി 7^1ന്‍െറ ജയവുമായാണ് യുനൈറ്റഡിന്‍െറ ആധികാരിക യാത്ര. ജര്‍മന്‍ ക്ളബ് ബയര്‍ ലെവര്‍കൂസനും ഗ്രൂപ് റൗണ്ടില്‍ കടന്നു. ഇറ്റാലിയന്‍ ക്ളബ് ലാസിയോയെ 3^0ന് തോല്‍പിച്ചാണ് ലെവര്‍കൂസന്‍ മുന്നേറിയത്.
കഴിഞ്ഞ 10 കളിയിലും ടീമിനുവേണ്ടി വലകുലുക്കാനാവാതെ വിയര്‍ത്ത റൂണി ഫോമിലേക്ക് തിരിച്ചത്തെിയാണ് ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ കിരീട നേട്ടത്തിനൊരുങ്ങുന്ന ടീമിന് ആശ്വാസമായി. കളിയുടെ 20, 49, 57 മിനിറ്റുകളിലായിരുന്നു ഗോളുകള്‍. 63ാം മിനിറ്റില്‍ ആന്‍ഡര്‍ ഹെരീറ നാലാം ഗോള്‍ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.