ബാഴ്‌സക്ക് പ്രതികാരത്തില്‍ പൊതിഞ്ഞ വിജയത്തുടക്കം

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ ബാഴ്‌സലോണക്ക് പ്രതികാരത്തില്‍ പൊതിഞ്ഞ വിജയത്തുടക്കം. സ്പാനിഷ് സൂപ്പര്‍ കപ്പില്‍ തങ്ങളെ തകര്‍ത്തുവിട്ട അത്‌ലറ്റിക്കോ ബില്‍ബാവോയെ ബാഴ്‌സ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ചു. 54ാം മിനിറ്റില്‍ ഉറുഗ്വായ് താരം ലൂയി സുവാരസാണ് ബാഴ്‌സയുടെ ഏകഗോളടിച്ചത്. ബാഴ്‌സലോണ അവരുടെ പ്രതിരോധശക്തി വെളിപ്പെടുത്തിയ മത്സരത്തില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി പെനാല്‍റ്റി നഷ്ടമാക്കിയിരുന്നു. പിന്നീടാണ് ഉറുഗ്വേ സ്‌ട്രൈക്കര്‍ ഗോള്‍വല കുലുക്കിയത്.



ഈ മാസം നടക്കുന്ന മൂന്നാം ഏറ്റുമുട്ടലില്‍ അത്‌ലറ്റിക് ബില്‍ബാവോക്കു മുന്നില്‍ മുട്ടിടി തുടങ്ങിയ ബാഴ്‌സ രണ്ടാം പകുതിക്ക് ശേഷം സുവാരസ് നേടിയ ഗോളിലൂടെ തിരിച്ചുവരികയായിരുന്നു.



നേരത്തേ സ്പാനിഷ് സൂപ്പര്‍ കപ്പില്‍ ബാഴ്‌സലോണയെ തോല്‍പിച്ച് വിട്ട് 31 വര്‍ഷത്തെ കാത്തിരിപ്പിനുശേഷം അത്‌ലറ്റിക് ബില്‍ബാവോ ആദ്യ കിരീടം നേടിയിരുന്നു. ആദ്യ പാദത്തില്‍ ബാഴ്‌സലോണയെ 4^0ത്തിന് മുക്കിയ ബില്‍ബാവോ, രണ്ടാം പാദത്തില്‍ 1^1ന് സമനില പിടിച്ചാണ് കിരീടം സ്വന്തമാക്കിയത്.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.