ബെന്‍സേമയെ ആഴ്സനലിന് കൊടുക്കാന്‍ റയല്‍ സമ്മതിച്ചെന്ന്

മഡ്രിഡ്: ഫ്രഞ്ച് മുന്നേറ്റ താരം കരീം ബെന്‍സേമക്കായി ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് ക്ളബ് ആഴ്സനല്‍ മുന്നോട്ടുവെച്ച ഓഫര്‍ റയല്‍ മഡ്രിഡ് അംഗീകരിച്ചതായി റിപ്പോര്‍ട്ട്. 48 ദശലക്ഷം പൗണ്ടിന്‍െറ ഇടപാടാണ് താരത്തിനായി നടത്താന്‍ ആഴ്സനല്‍ തയാറായിരിക്കുന്നത്. ഇംഗ്ളണ്ടിന്‍െറ മുന്‍ താരം റോഡ്നി മാര്‍ഷാണ് ഇക്കാര്യം പറഞ്ഞത്. കൈമാറ്റം നടന്നാല്‍ പ്രീമിയര്‍ ലീഗിലെ മുന്‍ ട്രാന്‍സ്ഫര്‍ റെക്കോഡുകള്‍ മുഴുവന്‍ പഴങ്കഥയാകുമെന്നും മാര്‍ഷ് കൂട്ടിച്ചേര്‍ത്തു. റയലിനായി 280 മത്സരങ്ങളില്‍നിന്ന് 133 ഗോളുകളാണ് ബെന്‍സേമ നേടിയിട്ടുള്ളത്. താരത്തിനായി ആഴ്സനല്‍ ശ്രമം നടത്തുന്ന വാര്‍ത്ത ഏതാനും ആഴ്ചകള്‍ക്കുമുമ്പ് യൂറോപ്യന്‍ ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ പരന്നിരുന്നു. 2009ല്‍ ലിയോണില്‍നിന്ന് ബെന്‍സേമയെ സ്വന്തമാക്കാന്‍ ആഴ്സനല്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍, അന്ന് 35 ദശലക്ഷം യൂറോക്ക് റയല്‍ താരത്തെ സ്വന്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.