ഐ.എസ്.എല്‍: രണ്ട് ബ്രസീല്‍ താരങ്ങള്‍കൂടി ചെന്നൈയിനില്‍

ചെന്നൈ: സൂപ്പര്‍ ലീഗ് ടീം ചൈന്നൈയിന്‍ എഫ്.സിയിലേക്ക് രണ്ട് ബ്രസീല്‍ താരങ്ങള്‍കൂടി. ബ്രസീല്‍ ക്ളബ് ഫ്ളുമിനിസെയുടെ റാഫേല്‍ അഗസ്റ്റസോയും, സീരി ‘സി’ ടീം ടുപിയുടെ സെന്‍ട്രല്‍ ഡിഫന്‍ഡര്‍ മെയ്ല്‍സണ്‍ ആല്‍വ്സ് ബരേറോയുമാണ് രണ്ടാം സീസണില്‍ ഐ.എസ്.എല്‍ ടീമില്‍ പന്തുതട്ടുന്നത്. വായ്പാ കരാറിലാണ് ഓള്‍റൗണ്ട് മിഡ്ഫീല്‍ഡര്‍ അഗസ്റ്റോ ചെന്നൈയിനിലത്തെുന്നത്. എം.എല്‍.എസ് ടീം ഡി.സി യുനൈറ്റഡിലും പോളണ്ടിലെ വാര്‍സോയിലും അഗസ്റ്റോ നേരത്തെ കളിച്ചിരുന്നു. ചെന്നൈയിന്‍ മാനേജര്‍ മാര്‍കോ മറ്ററാസിയാണ് പുതിയ ട്രാന്‍സ്ഫര്‍ വാര്‍ത്ത പുറത്തുവിട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.