ലണ്ടന്‍: വെയ്ന്‍ റൂണിക്ക് മേല്‍ സമ്മര്‍ദം ചെലുത്താനുള്ള ശ്രമത്തില്‍ സ്വന്തം വലയിലേക്കുതന്നെ പന്തടിച്ചുകയറ്റിയ എതിരാളിയുടെ പിഴവിലൂടെ, ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് പുതിയ സീസണിന് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ജയത്തോടെ തുടക്കമിട്ടു. ടോട്ടന്‍ഹാം ഹോട്ട്സ്പറിന്‍െറ ഫുള്‍ബാക്ക് കൈല്‍ വാല്‍ക്കറാണ് 1-0ത്തിന്‍െറ ജയം യുനൈറ്റഡിന് സമ്മാനിച്ചത്. 22ാം മിനിറ്റിലായിരുന്നു വാല്‍ക്കറുടെ സെല്‍ഫ് ഗോള്‍. ഡേവിഡ് ഡി ഗിയയെ പുറത്തിരുത്തി ടീമില്‍ പുതുതായത്തെിയ അര്‍ജന്‍റീന താരം സെര്‍ജിയോ റെമെറോയെക്കൊണ്ടാണ് ലൂയി വാന്‍ ഗാല്‍ വലകാത്തത്. ചില സേവുകളിലൂടെ റൊമെറോ അരങ്ങേറ്റം മികച്ചതാക്കുകയും ചെയ്തു.
പുതു താരങ്ങളായ മാറ്റിയോ ഡാര്‍മിയന്‍, മോര്‍ഗന്‍ ഷ്നൈഡെര്‍ലിന്‍, മെംഫിസ് ഡീപെ എന്നിവര്‍ കളത്തിലിറങ്ങിയപ്പോള്‍ ബാസ്റ്റിന്‍ ഷ്വാന്‍ സ്റ്റൈഗര്‍ സബ്സ്റ്റിറ്റ്യൂട്ടായിരുന്നു. ആദ്യ ദിനത്തിലെ മറ്റു മത്സരങ്ങളില്‍ ലെയ്സെസ്റ്റെര്‍ സിറ്റി, സണ്ടര്‍ലന്‍ഡിനെ 4-2ന് തോല്‍പിച്ചു. ക്രിസ്റ്റല്‍ പാലസും നോര്‍വിച് സിറ്റിക്കെതിരെ 3-1ന്‍െറ ജയം പിടിച്ചു. എവര്‍ട്ടനും വാറ്റ്ഫോര്‍ഡും 2-2ന് സമനിലയില്‍ പിരിഞ്ഞു. എ.എഫ്.സി ബോണ്‍മൗത്, ആസ്റ്റന്‍വില്ലയോട് 1-0ത്തിന് തോറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.