മൗറീന്യോക്ക് ചെല്‍സിയില്‍ പുതിയ കരാര്‍

ലണ്ടന്‍: ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍ ക്ളബ് ചെല്‍സിയില്‍ മാനേജര്‍ ജോസെ മൗറീന്യോക്ക് പുതിയ കരാര്‍. നാലുവര്‍ഷത്തേക്ക് കൂടി കാലാവധി നീട്ടിക്കൊണ്ട് മൗറീന്യോ കരാറൊപ്പിട്ടു. 52 കാരനായ മൗറീന്യോ 2019 വരെ ടീമില്‍ തുടരും. ‘ക്ളബ് സന്തുഷ്ടരാണെങ്കില്‍ ഞാനും സന്തുഷ്ടനാണ്. പുതിയ കരാര്‍ ഒപ്പിടുകയെന്നത് സാധാരണം മാത്രം’- ഇതിനെക്കുറിച്ച് മൗറീന്യോ പറഞ്ഞു. 2004-2007 കാലഘട്ടത്തില്‍ ടീമിനെ പരിശീലിപ്പിച്ചതിനുശേഷം മറ്റു ക്ളബുകളിലേക്ക് പോയ പോര്‍ചുഗീസ് കോച്ച് 2013ലാണ് തിരിച്ച് ചെല്‍സിയിലത്തെിയത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.