മോണ്‍ട്രിയല്‍: ലീഗ് സീസണിന് മുന്നോടിയായുള്ള ഫ്രഞ്ച് ചാമ്പ്യന്‍സ് ട്രോഫിയില്‍ പാരിസ് സെന്‍റ് ജെര്‍മെയ്ന്‍ ജേതാക്കളായി. ലിയോണിനെ 2^0ത്തിന് തോല്‍പിച്ചാണ് നേട്ടം. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ഈ കിരീടം ലീഗ് വണ്‍ ചാമ്പ്യന്‍ ടീം സ്വന്തമാക്കുന്നത്. പി.എസ്.ജിയുടെ അഞ്ചാം ചാമ്പ്യന്‍സ് കിരീടമാണിത്.
11ാം മിനിറ്റില്‍ ഫ്രീകിക്കില്‍ തലവെച്ച് വലയിലേക്ക് നയിച്ച സെര്‍ജി ഒൗറിര്‍ ആണ് പി.എസ്.ജിയുടെ അക്കൗണ്ട് തുറന്നത്. ആറു മിനിറ്റുകള്‍ക്കപ്പുറം എഡിസണ്‍ കവാനി ലീഡ് രണ്ടാക്കി ഉയര്‍ത്തി. കഴിഞ്ഞ മാസം ലണ്ടനില്‍ നടന്ന എമിറേറ്റ്സ് കപ്പില്‍ ആഴ്സനലില്‍നിന്ന് ആറു ഗോളുകള്‍ ഏറ്റുവാങ്ങിയതിന്‍െറ ക്ഷീണത്തിലത്തെിയ ലിയോണിന് പി.എസ്.ജിയുടെ കരുത്തിനെതിരെ പിടിച്ചുനില്‍ക്കാനായില്ല.
ഫ്രഞ്ച് ലീഗിന്‍െറ വരവറിയിച്ചുകൊണ്ട് ഫ്രാന്‍സിന് പുറത്ത് നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി 2009 മുതലാണ് ആരംഭിച്ചത്. ലീഗ് ജേതാക്കളും ലീഗ് കപ്പ് ജേതാക്കളും തമ്മിലായിരിക്കും മത്സരം. എന്നാല്‍, ഇത്തവണ രണ്ട് കിരീടങ്ങളും പി.എസ്.ജിയുടെ കൈവശമായതിനാല്‍ ലീഗില്‍ റണ്ണറപ്പായ ലിയോണിന് നറുക്കുവീഴുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.