ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിട്ട് ഫ്രഞ്ച് ചാമ്പ്യന്‍ ക്ളബായ പാരിസ് സെന്‍റ് ജെര്‍മെയ്നിലേക്ക് (പി.എസ്.ജി) പോകാന്‍ എയ്ഞ്ചല്‍ ഡി മരിയ ആഗ്രഹിക്കുന്നതായി അര്‍ജന്‍റീന സഹതാരം യാവിര്‍ പാസ്തോര്‍. ഇക്കാര്യം ഡി മരിയ തന്നോട് പറയുകയായിരുന്നെന്നും ക്ളബിനെക്കുറിച്ചും നാടിനെക്കുറിച്ചും ഏറെക്കാര്യങ്ങള്‍ താരം ചോദിച്ചറിഞ്ഞതായും പി.എസ്.ജി താരമായ പാസ്തോര്‍ വ്യക്തമാക്കി. ഈ സീസണില്‍തന്നെ കൂടുമാറാനാണ് അര്‍ജന്‍റീന താരം മോഹിക്കുന്നത്. റയല്‍ മഡ്രിഡില്‍നിന്ന് കഴിഞ്ഞ സീസണില്‍ ബ്രിട്ടീഷ് റെക്കോഡ് തുകക്ക് മാഞ്ചസ്റ്ററിലത്തെിയ ഡി മരിയക്ക് ലൂയി വാന്‍ ഗാലിന് കീഴില്‍ തിളങ്ങാനായിരുന്നില്ല. താരം ഉടനെ പി.എസ്.ജിയിലത്തെുമെന്ന് കരുതുന്നതായി പാസ്തോര്‍ പറഞ്ഞു.
ഡി മരിയ പി.എസ്.ജിയിലത്തെുമെന്ന അഭ്യൂഹങ്ങളും ഏതാനും നാളുകളായി ശക്തമായിരുന്നു. പ്രീ സീസണ്‍ ടൂറില്‍ പങ്കെടുക്കാതിരുന്നതിന് ഡി മരിയക്ക് യുനൈറ്റഡ് പിഴയിട്ടതും കഴിഞ്ഞദിവസം വാര്‍ത്തയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.