ഒളിമ്പ്യൻ ഫുട്​ബാളർ സുൽഫിഖറുദ്ദീൻ അന്തരിച്ചു

ഹൈദരാബാദ്​: 1956​െല മെൽബൺ ഒളിമ്പിക്സിൽ ​നാലാം സ്ഥാനം നേടിയ ഇന്ത്യൻ ഫുട്​ബാൾ ടീമംഗം മുഹമ്മദ്​ സുൽഫിഖറുദ്ദീൻ (83) അ ന്തരിച്ചു. 1958ലെ ഏഷ്യൻ ഗെയിംസിലും ഇന്ത്യൻ ജഴ്​സിയണിഞ്ഞ ഇദ്ദേഹം 1955 മുതൽ 67 വരെ സന്തോഷ്​ ​േ​ട്രാഫിയിൽ ആന്ധ്രപ്രദേശ്​ ക്യാപ്​റ്റനായിരുന്നു.

54 മുതൽ 67 വരെ ആന്ധ്രപ്രദേശ്​ പൊലീസ്​ ടീമി​​െൻറ നായകനും സുൽഫിഖറുദ്ദീൻ ആയിരുന്നു. ഇൗ കാലത്ത്​ ടീം ​െഎ.എഫ്​.എ ഷീൽഡ്​, ഡ്യൂറൻഡ്​ കപ്പ്​, റോവേഴ്​സ്​ കപ്പ്​ തുടങ്ങിയ ട്രോഫികൾ കരസ്ഥമാക്കിയിട്ടുണ്ട്​.

മലയാളി താരം ഒളിമ്പ്യൻ റഹ്​മാൻ അംഗമായിരുന്ന 1956​െല മെൽബൺ ഒളിമ്പിക്സ്​ ടീമിൽ ഹൈദരാബാദുകാരനായ എസ്​.എ. റഹീമി​​െൻറ പരിശീലനത്തിൽ കീഴിൽ കളിച്ച ടീമിൽ ഏഴു പേരും ഹൈദരാബാദിൽനിന്നുള്ളവരായിരുന്നു.

Tags:    
News Summary - 1956 Olympian footballer Zulfiqar passes away- sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.