Posted On
date_range Updated On
date_range ത്രിരാഷ്ട്ര ഏകദിനം: ശ്രീലങ്കക്ക് ജയം
ഹരാരെ: സിംബാബ്വെയില്‍ നടക്കുന്ന ത്രിരാഷ്ട്ര ഏകദിനത്തിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്കക്ക് എട്ടുവിക്കറ്റ് ജയം. ടോസ് നേടിയ ശ്രീലങ്ക സിംബാബ്വെയെ ബാറ്റിങ്ങിനയച്ച് 154റണ്‍സിന് എറിഞ്ഞൊതുക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കക്കാര്‍ 24.3 ഓവറില്‍ രണ്ടുവിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ധനന്‍ജയ ഡി സില്‍വയും (78) നിരോഷന്‍ ഡിക്ക്വെല്ലയുമാണ് (41) ലങ്കക്ക് വിജയം എളുപ്പമാക്കിയത്. ബുധനാഴ്ച രണ്ടാം മത്സരത്തില്‍ ശ്രീലങ്ക വെസ്റ്റിന്‍റീസിനെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.