Posted On
date_range Updated On
date_range ദ്രാവിഡ് മാതൃക; യൂനിസ് ഖാൻ പാക് അണ്ടർ 19 ടീം കോച്ച്
കറാച്ചി: പാകിസ്താൻ അണ്ടർ 19 ക്രിക്കറ്റ് ടീം പരിശീലകനായി മുൻ ക്യാപ്റ്റൻ യൂനിസ് ഖാനെ നിയമിക്കുന്നു. ഇതുസംബന ്ധിച്ച് തീരുമാനമായതായും ഉടൻ പ്രഖ്യാപനമുണ്ടാവുമെന്നും പി.സി.ബി ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഇന്ത്യൻ യൂത്ത് ടീമുകളുടെ പരിശീലകനായി രാഹുൽ ദ്രാവിഡിനെ നിയമിച്ച മാതൃകയിലാണ് യൂനിസ് ഖാെൻറ വരവ്.
ഇന്ത്യയിൽ കൂടുതൽ യുവതാരങ്ങളെ കണ്ടെത്തി ഉയർത്തിക്കൊണ്ടുവരുന്നതിൽ ദ്രാവിഡിെൻറ പങ്ക് പാഠമാക്കണമെന്നും അതേ മാതൃകയിൽ മുൻ താരങ്ങെള നിയമിക്കണമെന്നും മിയാൻദാദ്, വസിം അക്രം ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടിരുന്നു. ദേശീയ ജൂനിയർ ടീം സെലക്ഷനിലും പരിശീലനത്തിലും മുഴുവൻ അധികാരവും നൽകിയാവും നിയമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.