വനിത ട്വൻറി20 ലോകകപ്പ്​: ഇന്ത്യ x ഇംഗ്ലണ്ട്​ സെമി

സ​​െൻറ് ​ലൂസിയ: ട്വൻറി20 വനിത ലോകകപ്പ്​ സെമിയിൽ ഇന്ത്യക്ക്​ എതിരാളി ഇംഗ്ലണ്ട്​. ഗ്രൂപ്​ ‘ബി’ ജേതാക്കളായാണ്​ ഇന്ത്യ സെമിയിൽ ഇടംനേടിയത്​. എന്നാൽ, ഗ്രൂപ്​ ‘എ’യിൽ മുൻ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ അവസാന മത്സരത്തിൽ വിൻഡീസ്​ തോൽപിച്ചു.

ഇതോടെ വിൻഡീസ്​ ഒന്നും ഇംഗ്ലണ്ട്​ രണ്ടും സ്​ഥാനത്താണ്​. ഒന്നാം സെമിയിൽ നിലവിലെ ചാമ്പ്യന്മാരായ വിൻഡീസ്​ ആസ്​ട്രേലിയയെ നേരിടും. വ്യാഴാഴ്​ചയാണ്​ രണ്ടു മത്സരങ്ങളും. ‘എ’യിലെ അവസാന മത്സരത്തിൽ ഇംഗ്ലണ്ടിനെ എട്ടിന് 115 റൺസ്​ എന്നനിലയിൽ പിടിച്ചുകെട്ടിയ വിൻഡീസ്​, മൂന്നു​ പന്തും നാലു​ വിക്കറ്റും ബാക്കിനിൽക്കെ ലക്ഷ്യംകണ്ടു.
Tags:    
News Summary - Women's World T20- cricket, Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT