ന്യൂസിലൻഡിനെതിരെ പരമ്പര ജയം നേടിയ ദക്ഷിണാഫ്രിക്കൻ താരങ്ങളുടെ ആഹ്ലാദം
ക്രൈസ്റ്റ്ചർച്ച്: പരിശീലകൻ ഷുക്രി കോൺറാഡിന് കീഴിൽ ആദ്യ എവേ ട്വന്റി20 പരമ്പര സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. ന്യൂസിലൻഡിനെതിരെ 3-2നാണ് ദക്ഷിണാഫ്രിക്കയുടെ പരമ്പര നേട്ടം. ക്രൈസ്റ്റ്ചർച്ചിൽ നടന്ന അഞ്ചാം മത്സരത്തിൽ 33 റൺസിനാണ് കിവികളെ പരാജയപ്പെടുത്തിയത്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നാല് വിക്കറ്റ് നഷ്ടത്തിൽ 187 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡിന് എട്ട് വിക്കറ്റ് നഷ്ടത്തിൽ 154 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. രണ്ടാമത്തെയും മൂന്നാമത്തെയും മത്സരങ്ങളിലെ മോശം പ്രകടനം തിരുത്തിയെഴുതിയാണ് ദക്ഷിണാഫ്രിക്ക വിജയവഴിയിൽ തുടർച്ച സ്വന്തമാക്കിയത്.
കോണർ എസ്റ്റർഹ്യൂസൻ 75 റൺസ് നേടി കളിയിലെയും പരമ്പരയിലെയും താരമായി. റൂബിൻ ഹെർമാൻ 39ഉം വിയാൻ മൾഡർ 31ഉം റൺസ് നേടി. ന്യൂസിലൻഡിനായി ബെൻ സിയേഴ്സ് രണ്ട് വിക്കറ്റ് വീഴ്ത്തി. 36 റൺസ് നേടിയ ബെവോൺ ജേക്കബ്സ് ആണ് ന്യൂസിലൻഡിന്റെ ടോപ് സ്കോറർ. ടിം റോബിൻസൺ 25ഉം ജെയിംസ് നീഷാം 24ഉം റൺസ് നേടി. ദക്ഷിണാഫ്രിക്കക്കായി ജെറാൾഡ് കോട്സീ, വിയാൻ മൾഡർ, ഓട്നീൽ ബാർട്മാൻ എന്നിവർ രണ്ടുവീതം വിക്കറ്റ് വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.