മഴ കളിച്ചു; വനിത ടി20 ലോകകപ്പിൽ ഇന്ത്യ ഫൈനലിൽ

സിഡ്​നി: ഇംഗ്ലണ്ടിനെതിരെ നടക്കേണ്ടിയിരുന്ന വനിതാ ടി20 ലോകകപ്പ്​ സെമി ഫൈനൽ മത്സരം മഴ കാരണം ഉപേക്ഷിച്ചു. ഇതോട െ ഗ്രൂപ്പ്​ ജേതാക്കളായ ഇന്ത്യ നേരിട്ട്​ ഫൈനൽ യോഗ്യത നേടി. ടോസ്​ ഇടുന്നതിന്​ മു​േമ്പ തന്നെ മഴ പെയ്​തതിനെ തുടർന്നാണ്​ കളിയുപേക്ഷിച്ചത്​. ടൂർണമ​​​​െൻറിൽ തോൽവിയറിയാതെ മികച്ച രീതിയിൽ മുന്നേറിയ ഇന്ത്യൻ വനിതകളെ പോയിൻറ്​ നിലയാണ്​ ​ൈഫനലിലേക്ക്​ എത്തിച്ചത്​.

സെമിഫൈനലുകൾക്ക്​ റിസർവ് ദിനം ഇല്ലെന്ന നിയമമാണ് ഫലം ഇന്ത്യയ്ക്ക് അനുകൂലമായത്. ഇന്ന് ഉച്ചക്ക്​ ശേഷം ഇതേ മൈതാനത്ത്​ ആതിഥേയരും നിലവിലെ ചാംപ്യൻമാരുമായ ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയെ നേരിടും. അതിലെ വിജയിയിയായിരിക്കും വനിതാ ദിനമായ മാർച്ച്​ എട്ടിന്​ നടക്കുന്ന ഫൈനലിൽ ഇന്ത്യൻ വനിതകളുടെ എതിരാളി. മഴമൂലം രണ്ടാം സെമിയും ഉപേക്ഷിക്കേണ്ടി വന്നാല്‍ ഗ്രൂപ്പ് ബി ചാമ്പ്യന്മാരായ ദക്ഷിണാഫ്രിക്ക ഫൈനലിലെത്തും.

നേരത്തെ വനിതാ ടി20 ലോകകപ്പില്‍ മൂന്ന് തവണ ഇന്ത്യ സെമിഫൈനലിലെത്തിയിട്ടുണ്ട്. എന്നാല്‍ ഇംഗ്ലണ്ടിനെതിരെ വനിതാ ലോകകപ്പില്‍ നേരത്തെ നടന്ന അഞ്ച് കളികളിലും ഇന്ത്യ തോറ്റിരുന്നു.

Tags:    
News Summary - women's t20 world cup india enters final-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.