വിൻഡീസ്​ താരം 85ാം വയസ്സിൽ ക്രിക്കറ്റിൽ നിന്ന്​ വിരമിക്കുന്നു

കിങ്​സ്​റ്റൺ: വെസ്​റ്റ്​ ഇൻഡീസ് ക്രിക്കറ്റ്​ താരം സെസിൽ റൈറ്റ്​ വിരമിക്കുന്നു. 85ാം വയസെത്തി നിൽക്കുമ്പോഴാണ ്​ താരം വിരമിക്കൽ പ്രഖ്യാപിക്കുന്നത്​. 60 വർഷം നീണ്ടുനിന്ന പ്രഫഷണൽ കരിയറിൽ ഇതുവരെ 7000 വിക്കറ്റുകളെന്ന നേട്ടം സ്വ ന്തം പേരിൽ കുറിച്ചാണ്​ സെസിൽ റൈറ്റ് എന്ന ഫാസ്​റ്റ്​ ബൗളർ​ മൈതാനം വിടുന്നത്​​.

പ്രായം മുപ്പതുകളുടെ തുടക്കമാവുമ്പോഴേക്ക്​ ക്രിക്കറ്റിൽ നിന്ന്​ വിരമിക്കൽ പ്രഖ്യാപിക്കുന്ന താരങ്ങളിൽനിന്ന്​ വ്യത്യസ്​തനാണ്​ സെസിൽ റൈറ്റ്​. അഞ്ച്​ സീസണിൽ നിന്ന് മാത്രം​ 538 വിക്കറ്റുകൾ സെസിൽ റൈറ്റ്​ നേടിയിട്ടുണ്ട്​.

ബാർബഡോസിനെതിരെ ജമൈക്കക്ക്​ വേണ്ടി കളിച്ചുകൊണ്ടാണ്​ റൈറ്റ്​ ഫസ്​റ്റ്​ ക്ലാസ്​ ക്രിക്കറ്റിൽ അരങ്ങേറം കുറിക്കുന്നത്​. ഇതുവരെ രണ്ട്​ ദശലക്ഷം മത്സരങ്ങൾ താൻ കളിച്ചിട്ടുണ്ടെന്നാണ്​ ഈ 85കാരൻ അവകാശപ്പെടുന്നത്​. ​ഇതിഹാസ താരങ്ങളായ വെസ്​ ഹാൾ, റിച്ചാർഡ്​സ്​, സർ ഗാർഫീൽഡ്​, ജോയർ ഗാർനർ തുടങ്ങിയവർക്കൊപ്പം ​സെസിൽ റൈറ്റ് കളിച്ചിട്ടുണ്ട്​.

സെപ്​തംബർ ഏഴിന്​ നടക്കുന്ന ലീഗ്​ മത്സരത്തിൽ പെനിൻ ലീഗ്​ ടീമായ സ്​പ്രിങ്​ ഹെഡിനെതിരെ അപ്പർമില്ലിന്​ വേണ്ടി സെസിൽ റൈറ്റ്​ അവസാനമായി പ​ന്തെറിയും.

Tags:    
News Summary - West Indies fast bowler Cecil Wright retires at 85 -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.