ചെന്നൈ ഫൈനൽ

മും​ൈബ: കൈവി​െട്ടന്നുറപ്പിച്ച കളി ഫാഫ്​ ഡു​െപ്ലസിസി​​െൻറ ഒറ്റയാൻ പോരാട്ടത്തിലൂടെ തിരിച്ചുപിടിച്ച്​ ചെന്നൈ സൂപ്പർ കിങ്​സ്​ ​െഎ.പി.എൽ 11ാം സീസണി​​െൻറ കലാശപ്പോരാട്ടത്തിന്​. മുംബൈ വാംഖഡെ സ്​റ്റേഡിയത്തിൽ നടന്ന ക്വാളിഫർ ഒന്നിൽ ​കരുത്തരായ ഹൈദരാബാദിനെതിരെ രണ്ടു വിക്കറ്റിനായിരുന്നു ചെന്നൈയുടെ ജയം. ആദ്യം ബാറ്റുചെയ്​ത ഹൈദരാബാദിനെ 139 റൺസിൽ തളച്ചെങ്കിലും മറുപടി ബാറ്റിങ്ങിൽ ചെന്നൈ തകർന്നടിഞ്ഞു. 

ഒരറ്റത്തെ വിക്കറ്റ്​ വീഴ്​ചക്കിടയിലും ഒാപണറായിറങ്ങിയ ഫാഫ്​ ഡു​െപ്ലസിസ്​ ഇടറാതെ നിലയുറപ്പിച്ചപ്പോൾ (42പന്തിൽ 67) ചെന്നൈ രണ്ടു വിക്കറ്റും അഞ്ച്​ പന്തും ബാക്കിനിൽക്കെ വിജയം കണ്ടു. സുരേഷ്​ റെയ്​ന (22), ദീപക്​ ചഹർ (10), ഷർദുൽ ഠാകുർ (15 നോട്ടൗട്ട്​) എന്നിവർ മാത്രമാണ്​ ചെന്നൈ നിരയിൽ രണ്ടക്കം കടന്നത്​. ഷെയ്​ൻ വാട്​സൻ (0), അമ്പാട്ടി രായുഡു (0), എം.എസ്​. ധോണി (9), ഡ്വെയ്​ൻ ബ്രാവോ (7), രവീന്ദ്ര ജദേജ (3), ഹർഭജൻ സിങ്​ (2) എന്നിവർ വന്നപോലെ മടങ്ങി. 18ാം ഒാവറി​​െൻറ അവസാന പന്തിൽ ഹർഭജൻ മടങ്ങിയശേഷം (എട്ടിന്​ 113) ക്രീസിലെത്തിയ ഷർദുൽ ഠാക്കൂറി​​െൻറ (അഞ്ച്​ പന്തിൽ 15) മാസ്​മരിക പിന്തുണയാണ്​ ​ചെന്നൈക്ക്​ തുണയായത്​. സിദ്ധാർഥ്​ കൗൾ എറിഞ്ഞ 19ാം ഒാവറിൽ നേടിയ 17 റൺസാണ്​ ഡു​െപ്ലസിസും ​ഷർദുലും ചേർന്ന്​ അടിച്ചെടുത്തത്​. അവസാന ഒാവർ എറിയാനെത്തിയ ഭുവനേശ്വറി​​െൻറ ആദ്യ പന്തുതന്നെ ഡു​െപ്ലസിസ്​ സിക്​സർ പറത്തി ചെന്നൈക്ക്​ ​ഫൈനൽ ബർത്ത്​ സമ്മാനിച്ചു. 

ആദ്യം ബാറ്റുചെയ്​ത ഹൈദരാബാദി​​െൻറ സ്​ഥിതിയും വ്യത്യസ്​തമായിരുന്നില്ല. ഡ്വെയ്​ൻ ബ്രാവോയും ജദേജയും റൺസ്​ വിട്ടുകൊടുക്കാതെ പന്തെറിഞ്ഞപ്പോൾ ഹൈദരാബാദ്​ മുൻനിര മൂക്കുകുത്തി. ഒാപണർ ശിഖർ ധവാൻ (0) ആദ്യപന്തിൽ തന്നെ ചഹറിന്​ വിക്കറ്റ്​ നൽകി മടങ്ങി. ശ്രീവത്സ്​​ ഗോ​സാമി (12), കെയ്​ൻ വില്യംസൺ (24), മനീഷ്​ പാണ്ഡെ (8), ഷാകിബുൽ ഹസൻ (12), യൂസുഫ്​ പത്താൻ (24), ഭുവനേശ്വർ കുമാർ (7) എന്നിങ്ങനെയായിരുന്നു ഹൈദരബാദ്​ ബാറ്റിങ്​ നിരയുടെ സംഭാവന. ആറിന്​ 88 എന്ന നിലയിൽ തരിപ്പണമായ ടീമിനെ വാലറ്റത്തെ ചെറുത്തുനിൽപ്പുമായി കാർലോസ്​ ബ്രെത്ത്​വെയറ്റാണ്​ (43 നോട്ടൗട്ട്​) 139ലെത്തിച്ചത്​. തോറ്റെങ്കിലും ഹൈദരാബാദിന്​ ഫൈനലിൽ കടക്കാൻ ഇനിയും വഴിയുണ്ട്​. 

ഇന്നത്തെ രാജസ്​ഥാൻ^കൊൽക്കത്ത മത്സരത്തിലെ വിജയികളെ ക്വാളിഫയർ രണ്ടിൽ തോൽപിച്ച്​ ഫൈനലിൽ ഇടംപിടിക്കാം. 27ന്​ മുംബൈയിലാണ്​ കിരീടപ്പോരാട്ടം. 2015ലായിരുന്നു ചെന്നൈ അവസാനമായി ഫൈനൽ കളിച്ചത്​.

Tags:    
News Summary - Watson registers duck as CSK chase 140

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.