സച്ചിന്‍ കഴിഞ്ഞാല്‍ താരം കോഹ്ലിയെന്ന് രവിശാസ്ത്രി; ധോണിയെ മറികടക്കും

കൊളംബൊ: നായക സ്ഥാനത്ത് എം.എസ് ധോണിയുടെ നേട്ടങ്ങളെ മറികടക്കാന്‍ വിരാട് കോഹ്‌ലിക്ക് കഴിയുമെന്ന് കോച്ച് രവിശാസ്ത്രി. മികച്ച ബാറ്റ്‌സ്മാന്‍ ആയ കോഹ്‌ലി ഇതിനോടകംതന്നെ തന്റെ ക്യാപ്റ്റന്‍സി പ്രതിഭ തെളിയിച്ചിട്ടുണ്ട്.ക്രിക്കറ്റ് കളിക്കാരൻ, കമന്റേറ്റർ, കോച്ച് എന്നിങ്ങനെ തൻെറ 35 വര്‍ഷത്തെ ക്രിക്കറ്റ് ജീവിതത്തില്‍ സചിൻ ടെണ്ടുല്‍ക്കര്‍ കഴിഞ്ഞാല്‍ ഇത്രയും മനോഹരമായി കളിക്കുന്ന മറ്റൊരു താരത്തെ കണ്ടിട്ടില്ലെന്ന് രവിശാസ്ത്രി വ്യക്തമാക്കി.  ആനന്ദബസാർ പത്രികക്ക് നൽകിയ അഭിമുഖത്തിലാണ് ശാസ്ത്രി ഇക്കാര്യം പറഞ്ഞത്.

കരിയറിന്റെ പകുതയിൽ നിൽക്കെ നിരവധി റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയ കോഹ്ലിക്ക് നിരവധി നേട്ടങ്ങൾ കൈവരിക്കാനാകുമെന്ന വിശ്വാസം രവിശാസ്ത്രി പങ്കുവെച്ചു.ഇന്ത്യയുടെ രണ്ട് ലോകകപ്പുകളിലും കോഹ്‌ലിയുണ്ടായിരുന്നു.  ഏകദിന ക്രിക്കറ്റിലെ റെക്കോര്‍ഡുകള്‍ വിരാട് മറികടക്കുന്നതിനെക്കുറിച്ച് ക്രിക്കറ്റ് ലോകം സംസാരിക്കുന്നു.  ഏറ്റവും മികച്ചവനായാല്‍ അത്ഭുതപ്പെടാനില്ലെന്നും ശാസ്ത്രി വ്യക്തമാക്കി. 

ഇ​ന്ത്യ​ൻ ടീ​മി​​​​െൻറ നാ​യ​ക​നെ​ന്ന നി​ല​യി​ൽ വി​രാ​ട്​ കോ​ഹ്​​ലി ഇ​തു​വ​രെ പ​രീ​ക്ഷി​ക്ക​പ്പെ​ട്ടി​​ട്ടി​ല്ലെ​ന്ന്​ മു​ൻ ക്യാ​പ്​​റ്റ​ൻ സൗ​ര​വ്​ ഗാം​ഗു​ലി ഈയിടെ അഭിപ്രായപ്പെട്ടിരുന്നു. ശ്രീ​ല​ങ്ക​ക്കെ​തി​രെ 303 റ​ൺ​സി​​​​െൻറ കൂ​റ്റ​ൻ വി​ജ​യം നേ​ടി​യ​തി​നോ​ട്​ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു ​ഗാം​ഗു​ലി. ‘ക്യാ​പ്​​റ്റ​നെ​ന്ന നി​ല​യി​ൽ കോ​ഹ്​​ലി ഇ​തു​വ​രെ പ​രീ​ക്ഷി​ക്ക​പ്പെ​ട്ടി​​ട്ടി​ല്ല. ശ്രീ​ല​ങ്ക നി​ല​വി​ൽ ഫോ​മി​ല്ലാ​ത്ത ടീ​മാ​ണ്. ദ​ക്ഷി​ണാ​ഫ്രി​ക്ക, ആ​സ്​​ട്രേ​ലി​യ, ഇം​ഗ്ല​ണ്ട്​ എ​ന്നി​വ​ർ​ക്കെ​തി​രെ അ​വ​രു​ടെ മ​ണ്ണി​ൽ ഇ​ന്ത്യ​യു​ടെ പ്ര​ക​ട​നം മ​ന​സ്സി​ലാ​ക്കി​മാ​ത്ര​മേ കോ​ഹ്​​ലി​യെ അ​ള​ക്കാ​ൻ ക​ഴി​യൂവെന്നായിരുന്നു ഗാം​ഗു​ലിയുടെ പ്രതികരണം.
 

Tags:    
News Summary - Virat Kohli will catch up with MS Dhoni as captain, says Ravi Shastri- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT