വയസ്സ്​ 16, റാങ്കിങ്ങിൽ ഒന്നാമത്​; വിസ്​മയിപ്പിച്ച്​ ഷെഫാലി വർമ

ദുബൈ: ഐ.സി.സി വനിത ട്വൻറി 20ലോകകപ്പിലെ മികച്ച പ്രകടനത്തോടെ ഇന്ത്യൻ താരം ഷെഫാലി വർമ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തേക്ക്​ കയറി. 761പോയൻറുകളുമായാണ്​ ഷെഫാലി വർമ ഒന്നാംസ്ഥാനത്തെത്തിയത്​. ന്യൂസിലാൻഡി​​​​െൻറ സൂസി ​ബേറ്റ്​സ്​ ആണ്​ രണ്ടാമത്​. ഇന്ത്യൻ ഓപ്പണർ സ്​മൃതി മന്ദാന ആറാമതും ജെമീമ റോഡിഗ്രസ്​ ഒമ്പതാമതുമുണ്ട്​്​.

2019 സെപ്​തംബറിൽ ദക്ഷിണാഫ്രക്കക്കെതിരെ അരങ്ങേറിയ 16കാരി ചുരുങ്ങിയ കാലം കൊണ്ട്​ നിരവധി മിന്നുംപ്രകടനങ്ങളാണ്​ കാഴ്​ചവവെച്ചത്​​. മിതാലിരാജിന്​ ശേഷം ട്വൻറി 20യിൽ ഒന്നാമതെത്തുന്ന ആദ്യ ഇന്ത്യൻ താരമാണ്​ ഷെഫാലി.

ലോകകപ്പിനെത്തു​േമ്പാൾ 20ാം റാങ്കിലായിരുന്ന ഷെഫാലി തുടർച്ചയായ മികച്ച പ്രകടനങ്ങളിലൂടെ ഒന്നാംസ്ഥാനത്തേക്ക്​ കുതിക്കുകയായിരുന്നു. ഓപ്പണറായിറങ്ങി വെടി​ക്കെട്ട്​ പ്രകടനം കാഴ്​ചവെച്ച ഷെഫാലിയെ വീരേന്ദർ സെവാഗ്​ റോക്ക്​സ്​റ്റാർ എന്നുവിശേഷിപ്പിച്ചിരുന്നു.

Tags:    
News Summary - Verma, Ecclestone grab No.1 spots in T20I Rankings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.