കിംബർലി: അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിന് അട്ടിമറിത്തുടക്കം. കൗമാര കപ്പിെൻറ ഉദ്ഘ ാടന മത്സരത്തിൽ ആതിഥേയരായ ദക്ഷിണാഫ്രിക്കയെ അഫ്ഗാനിസ്താൻ ഏഴുവിക്കറ്റിന് തകർത് തു. അട്ടിമറി വീരന്മാരായ അഫ്ഗാൻ സീനിയർ ടീമിെൻറ വഴിയേയാണ് തങ്ങളുമെന്ന് ഈ വിജയത്തിലൂടെ വിളംബരം ചെ യ്യുകയായിരുന്നു ഇളമുറക്കാർ.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയെ അഫ്ഗാൻ 129 റൺസിന് പുറത്താക്കി. 15 റൺസ് മാത്രം വഴങ്ങി ആറുവിക്കറ്റ് പിഴുത ലെഗ്സ്പിന്നർ ഷഫീഖുല്ല ഗഫാരിയാണ് ആതിഥേയ ബാറ്റിങ്ങിെൻറ നട്ടെല്ലൊടിച്ചത്. ഇബ്രാഹീം സദ്റാെൻറയും (52) ഇംറാൻ മിറിെൻറയും (57) മികവിൽ അഫ്ഗാൻ 25 ഓവർ ശേഷിക്കേ മൂന്നുവിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. സ്കോർ: ദക്ഷിണാഫ്രിക്ക- 129 (29.1), അഫ്ഗാനിസ്താൻ- 130/3 (25).
രണ്ടിന് 59 റൺസെന്ന ശക്തമായ നിലയിൽ നിന്നാണ് ഗഫാരി സന്ദർശകരെ ഗൂഗ്ലി ഉപയോഗിച്ച് കറക്കി വീഴ്ത്തിയത്. 9.1 ഓവർ എറിഞ്ഞ 18കാരൻ രണ്ടോവർ മെയ്ഡനാക്കി. നാല് ആതിഥേയ ബാറ്റ്സ്മാൻമാരാണ് പൂജ്യരായി മടങ്ങിയത്. ക്യാപ്റ്റൻ ബ്രൈസ് പാഴ്സൺസ് (40), ജെറാൾഡ് കോട്സീ (38), ലൂക് ബ്യൂഫോർട്ട് (25) എന്നിവർ മാത്രമാണ് ആഫ്രിക്കൻ നിരയിൽ രണ്ടക്കം കടന്നവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.