മനം മയക്കും ഈ കുഞ്ഞു ക്രിക്കറ്റ് താരം Video

വേഷം ഡയപ്പറു​ം ടീ ഷർട്ടും. പ്രായം ഏകദേശം നാല്​ വയ​േസ കാണുകയുള്ളൂ. എന്നാൽ ക്രിക്കറ്റ്​ കളിക്കുന്നത്​ കണ്ടാൽ ഇ രു​ത്തം വന്ന ക്രിക്കറ്റ്​ കളിക്കാരനല്ലെന്ന്​ ആരും പറയില്ല. പറഞ്ഞു വരുന്നത്​ സമൂഹ മാധ്യമത്തിൽ പ്രചരിക്കുന്ന ഒ രു വിഡിയോയെ കുറിച്ചാണ്​.

വീടിനുള്ളിൽ ക്രിക്കറ്റ്​ കളിക്കുന്ന കൊച്ചു കുട്ടിയുടെ മനോഹരമായ ​ഫ്രണ്ട്​ ഫൂട്ട്​ ഷോട്ടുകൾ കായികാസ്വാദകരുടെ മനം കവരുന്നതാണ്​. ഫോക്​സ്​ ക്രിക്കറ്റ്​ ട്വിറ്ററിലിട്ട വിഡിയോ മുൻ ഇംഗ്ലീഷ്​ ക്രിക്കറ്റ്​ താരം മൈക്കൽ വോഗൻ റീട്വീറ്റ്​ ​െചയ്​തിട്ടുണ്ട്​. മികച്ച സാ​ങ്കേതികത്തികവോടെ ഏറെ ആസ്വദിച്ചാണ്​ കു​ട്ടി ബാറ്റ്​ ചെയ്യുന്നത്​.

കുട്ടിയെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേർ ട്വിറ്ററിൽ കമൻറ്​ ചെയ്​തിട്ടുണ്ട്​. ടെണ്ടുൽക്കറിൻെറ പുനരവതാരമെന്നാണ്​​ ഒരാൾ കമൻറ്​ ചെയ്​തിരിക്കുന്നത്​. ശരിയായ ക്രിക്കറ്റ്​ സ്റ്റൈൽ എന്നും സ്​റ്റീവ്​ സ്​മിത്തിനെ പോലെയെന്നും കമൻറുകളുണ്ട്​.

Tags:    
News Summary - Toddler's Perfect Cricket Shots -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT