ലണ്ടൻ: അഫ്ഗാനിസ്താനും അയർലൻഡിനും ടെസ്റ്റ് പദവി നൽകാനുള്ള തീരുമാനത്തിന് രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിെൻറ (െഎ.സി.സി) അംഗീകാരം. വ്യാഴാഴ്ച ലണ്ടനിൽ ചേർന്ന വാർഷിക യോഗമാണ് ചരിത്രപരമായ തീരുമാനമെടുത്തത്. ഇതോടെ ഇന്ത്യയും ആസ്ട്രേലിയയും ഉൾപെടെയുള്ള വമ്പന്മാർക്കെതിരെ അഫ്ഗാനും അയർലൻഡിനും ടെസ്റ്റ് കളിക്കാനിറങ്ങാം. 17 വർഷത്തെ ഇടവേളക്ക് ശേഷമാണ് െഎ.സി.സി ഏതെങ്കിലുമൊരു രാജ്യത്തിന് ടെസ്റ്റ് പദവി നൽകുന്നത്.
2000ൽ ബംഗ്ലാദേശാണ് അവസാനമായി ടെസ്റ്റ് പദവി നേടിയത്. ഇതോടെ ടെസ്റ്റ് പദവി നേടിയ രാജ്യങ്ങളുടെ എണ്ണം പത്തിൽ നിന്ന് 12 ആയി ഉയർന്നു.
മത്സര കടമ്പകളെല്ലാം വിജയിച്ച് ഇരു രാജ്യങ്ങളും നേരത്തെ തന്നെ ‘ടെസ്റ്റ്’ പാസായിരുന്നു. െഎ.സി.സി യോഗത്തിലെ വോെട്ടടുപ്പ് മാത്രമായിരുന്നു മുന്നിലുള്ള അവസാന കടമ്പ. ടെസ്റ്റ് പദവി നൽകാനുള്ള തീരുമാനത്തെ എല്ലാ അംഗരാഷ്ട്രങ്ങളും പിന്തുണച്ചതായാണ് അറിയുന്നത്. അദ്ഭുതകരമായ മുന്നേറ്റത്തിലൂെടയാണ് ഇരു രാജ്യങ്ങളും രാജ്യാന്തര ക്രിക്കറ്റിൽ സ്ഥാനമുറപ്പിച്ചത്. അമേരിക്ക, കെനിയ, സ്കോട്ട്ലാൻഡ്, ഹോളണ്ട് ഉൾപെടെയുള്ള രാജ്യങ്ങൾ ശ്രമിച്ചിട്ട് നടക്കാത്ത കാര്യമാണ് രണ്ട് കുഞ്ഞൻ രാജ്യങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്.
13 വർഷം മുമ്പാണ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് അഫ്ഗാൻ കാലെടുത്ത് വെച്ചത്. 2009ലാണ് അവർക്ക് ഏകദിന പദവി ലഭിക്കുന്നത്. 2010, 12, 16 ട്വൻറി20 ലോകകപ്പുകളിൽ കളിച്ച അഫ്ഗാൻ 2015ൽ ഏകദിന ക്രിക്കറ്റിലും കഴിവുതെളിയിച്ചു. 2016 ട്വൻറി20 ലോകകപ്പിെൻറ പ്രാഥമിക റൗണ്ടിൽ, ജേതാക്കളായ വെസ്റ്റിൻഡീസിനെ തോൽപിച്ച ഏക ടീം അഫ്ഗാനായിരുന്നു. കളിക്കാനിടമില്ലാത്തതിനാൽ ഇന്ത്യയിലും പാകിസ്താനിലുമായാണ് ടീം പരിശീലനം നടത്തുന്നത്. കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ െഎ.സി.സി ബൗളിങ് റാങ്കിങ്ങിൽ ആദ്യ പത്ത് സ്ഥാനത്തെത്തി രണ്ട് അഫ്ഗാൻ താരങ്ങൾ ചരിത്രം സൃഷ്ടിച്ചിരുന്നു.
ഇന്ത്യയുടെ അശ്വിൻ, ജദേജ ഉൾപെടെയുള്ള പ്രമുഖ താരങ്ങളെ പിന്തള്ളിയാണ് റാഷിദ് ഖാൻ എട്ടാം സ്ഥാനത്തും മുഹമ്മദ് നബി പത്താം സ്ഥാനത്തുമെത്തിയത്. ഇരുവരും െഎ.പി.എല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. 2005ൽ െഎ.സി.സി ട്രോഫി ടൂർണമെൻറിൽ റണ്ണേഴ്സ് അപ്പ് ആയതോടെയാണ് അയർലൻഡിന് ഏകദിന പദവി ലഭിച്ചത്. രണ്ട് വർഷത്തിന് ശേഷം ലോകകപ്പ് കളിച്ച അവർ പാകിസ്താനെയും ഇംഗ്ലണ്ടിനെയും വെസ്റ്റിൻഡീസിനെയും തോൽപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.