ഇന്ദോർ: ദേശീയ ട്വൻറി20 ടൂർണമെൻറായ സയ്യിദ് മുഷ്താഖ് അലി ട്രോഫി കർണാടകക്ക്. ഫൈന ലിൽ മഹാരാഷ്ട്രയെ എട്ട് വിക്കറ്റിന് തകർത്താണ് കർണാടകയുടെ കിരീടധാരണം. ആദ്യം ബാ റ്റ് ചെയ്ത മഹാരാഷ്ട്ര 20 ഒാവറിൽ നാലു വിക്കറ്റിന് 155 റൺസെടുത്തപ്പോൾ കർണാടക ഒമ്പത് പന്ത് ബാക്കിയിരിക്കെ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തുകയായിരുന്നു.
തകർപ്പൻ അർധ സെഞ്ച്വറികൾ നേടിയ മായങ്ക് അഗർവാളും (54 പന്തിൽ മൂന്ന് സിക്സും അഞ്ച് ഫോറുമടക്കം 81 നോട്ടൗട്ട്) രോഹൻ കദമും (39 പന്തിൽ മൂന്ന് സിക്സും ആറ് ഫോറുമടക്കം 60) ആണ് കർണാടകക്ക് വിജയമൊരുക്കിയത്. നേരത്തേ നൗഷാദ് ശൈഖിെൻറ (41 പന്തിൽ മൂന്ന് സിക്സും അഞ്ച് ഫോറുമടക്കം 69 നോട്ടൗട്ട്) അർധ ശതകമാണ് മഹാരാഷ്ട്രക്ക് ഭേദപ്പെട്ട സ്കോർ നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.