ധോനിക്കും ചാഹലിനും 35,000 രൂപ, ടീമിന്​ പ്രൈസ്​ മണിയില്ല; ആഞ്ഞടിച്ച്​ ഗവാസ്​കർ

മെൽബൺ: ആസ്​ത്രേലിയൻ മണ്ണിൽ രണ്ട്​ പരമ്പരകൾ വിജയിച്ച്​ ചരിത്രം രചിച്ച ഇന്ത്യന്‍ ടീമിന് ഒരു ട്രോഫി മാത്രം. കളി യിലെ താരമായ ചാഹലിനും പരമ്പരയിലെ താരമായ ധോണിക്കും 500 ഡോളറി​​െൻറ(ഏകദേശം 35000 രൂപ) ചെക്കുകള്‍. ക്രിക്കറ്റിലെ അതികായര ായ കങ്കാരുക്കളുടെ നാട്ടുകാർ നൽകിയ സമ്മാനവും സമ്മാനത്തുകയാണിത്​. അവസാന ഏകദിനം വിജയിച്ച്​ പരമ്പര സ്വന്തമാക്കി, ആഘോഷത്തിന്​ ശേഷം പുരസ്​കാര സ്വീകരണത്തിന്​ എത്തിയപ്പോഴാണ്​ ആസ്​ത്രേലിയൻ ക്രിക്കറ്റ്​ ബോർഡി​​െൻറ മര്യാദ ഇന്ത്യൻ നിര അനുഭവിച്ചത്​.

35,000 രൂപ ലഭിച്ച ചാഹലും ധോണിയും അപ്പോൾ തന്നെ പണം സംഭാവന ചെയ്​തത്​ ശ്രദ്ധേയമായി. തുച്ഛമായ സമ്മാനത്തുക നൽകിയ ഉടനെ മുൻ ഇന്ത്യൻ താരവും സോണി സിക്​സ് കമ​േൻററ്ററുമായ സുനിൽ ഗവാസ്​കർ ശക്​മായ എതിർപ്പുമായി രംഗത്തെത്തി. കമൻററിക്കിടെ തന്നെയാണ്​ ഗവാസ്​കർ ആസ്​ത്രേലിയക്കാർക്കെതിരെ സംസാരിച്ചത്​.

എന്തിനാണ്​ 500 ഡോളര്‍, ടീമിനാണെങ്കില്‍ പണവും നല്‍കിയിട്ടില്ല. മത്സരങ്ങളുടെ സംപ്രേക്ഷണാവകാശം വിറ്റതിലൂടെ മാത്രം നടത്തിപ്പുകാര്‍ക്ക് കോടികൾ ലഭിച്ചിട്ടുണ്ട്. അവര്‍ക്കെന്തുകൊണ്ട് മാന്യമായ സമ്മാനതുക നൽകിക്കൂടാ? സ്‌പോണ്‍സര്‍മാരില്‍ നിന്നും കളിക്ക് പണം കിട്ടുന്നുണ്ടെങ്കില്‍ അതിന് കാരണം കളിക്കാരാണെന്ന് മറക്കരുത്' -ഗവാസ്‌കര്‍ ആഞ്ഞടിച്ചു.

ലോകത്ത്​ ഏറ്റവും കൂടുതൽ പ്രേക്ഷകരുള്ള കായിക ഇനങ്ങളിലൊന്നാണ്​ ക്രിക്കറ്റ്​. അതിൽ ഇന്ത്യയുടെ കളിക്കാണ്​ ഏറ്റവും കൂടുതൽ പ്രേക്ഷകരുള്ളതും​. ടൂർണമ​െൻറിലെ വരുമാനത്തിൽ നിന്നും ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ കളിക്കാർക്കും ടീമിനും മാന്യമായ സമ്മാനത്തുക നൽകാറുണ്ട്​. എന്തായാലും ക്രിക്കറ്റ്​ ആസ്​ത്രേലിയയുമായി ബന്ധപ്പെട്ടുയർന്ന പുതിയ വിവാദം വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചക്ക്​ വഴിവെക്കും.

Tags:    
News Summary - Sunil Gavaskar questions no prize money to Team India-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT