അതിർത്തിയിലെ ‘പരിപാടികൾ’ നിർത്തി ആ പണം കൊണ്ട്​ ആശുപത്രി പണിയൂ- അക്​തറിനോട്​ കപിൽ

ന്യൂഡൽഹി: കായിക മൈതാനങ്ങൾ തുറക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകളും പ്രതിരോധ പ്രവർത്തനങ്ങൾക്കായി പണം സമ്പാദി ക്കാൻ ഇന്ത്യ- പാകിസ്​താൻ ക്രിക്കറ്റ്​ പരമ്പര നടത്തണമെന്നുമുള്ള ചർച്ചകൾ തുടരുന്നതിനിടെ തൻെറ നിലപാട്​ ഒരിക്കൽ കൂടി വ്യക്​തമാക്കി ഇന്ത്യൻ ക്രിക്കറ്റ്​ ഇതിഹാസം കപിൽ ദേവ്​.

വികാരത്തിൻെറ പുറത്ത്​ ഇന്ത്യ- പാക്​ മത്സരങ്ങൾ നടത്താൻ പറയാം. എന്നാൽ ക്രിക്കറ്റ്​ കളിക്കാനുള്ള സമയമല്ലിത്​. പണമാണ്​ വേണ്ടതെങ്കിൽ അതിർത്തിയിലെ ‘പരിപാടികൾ’ നിർത്തി പകരം ആ പണം കൊണ്ട്​ ആശുപത്രികളും സ്​കൂളുകളും പണിതുയർത്തണമെന്ന്​ പാക്​ ക്രിക്കറ്റ്​ താരം ശുഐബ്​ അക്​തർ അടക്കമുള്ളവരോട്​ ഒരിക്കൽ കൂടി അദ്ദേഹം മറുപടി പറഞ്ഞു.

ക്രിക്കറ്റ്​ ഗ്രൗണ്ടുകൾ തുറക്കുന്നതിനെ കുറിച്ചല്ല, മറിച്ച്​ സ്​കൂളുകളിലും കോളജിലും പോകാൻ സാധിക്കാത്ത പുതുതലമുറയുടെ കാര്യത്തിലാണ്​ തനിക്ക്​ വേവലാതി. ക്രിക്കറ്റ്​, ഫുട്​ബാൾ മത്സരങ്ങൾക്ക്​ മുമ്പ്​ സ്​കൂളുകൾ തുറക്ക​ണമെന്നും കപിൽ ആവശ്യപ്പെട്ടു.

നമുക്ക്​ പണമാണ്​ വേണ്ടതെങ്കിൽ രാജ്യത്ത്​ നിരവധി സാമുദായിക സംഘടനകളുണ്ട്​. അവർ സർക്കാറിനെ സഹായിക്കുന്നതിനായി മുന്നോട്ടുവരും- കപിൽ ദേവ്​ പറഞ്ഞു. കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങൾക്ക്​ ധനം സമാഹരിക്കാൻ ഇന്ത്യ- പാക്​ ക്രിക്കറ്റ്​ പരമ്പര സംഘടിപ്പിക്കണമെന്ന്​ ആവശ്യപ്പെട്ട മുൻ പാക്​ താരം നേരത്തെ രംഗത്തെത്തിയിരു​ന്നു.

Tags:    
News Summary - stop activities at border, use it to build hospitals’-Kapil Dev- sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.