???? ???????? ????????

ഭുവനേശ്വർ കുമാറിന് അഞ്ച് വിക്കറ്റ്; ഇന്ത്യക്ക് 239 റൺസ് വിജയലക്ഷ്യം

കൊ​ളം​ബോ: അ​വ​സാ​ന ഏ​ക​ദി​ന മ​ത്സ​ര​ത്തിനിറങ്ങിയ ശ്രീ​ല​ങ്കക്കെതിരെ ഇന്ത്യക്ക് 239 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തെരഞെടുത്ത ലങ്ക 49.4 ഒാവറിൽ പുറത്താവുകയായിരുന്നു. ഇന്ത്യൻ ബൗളർ ഭുവനേശ്വർ കുമാർ അഞ്ച് വിക്കറ്റ് വീഴ്ത്തി. 

ഭുവനേശ്വർ കുമാർ വിക്കറ്റിനായി അപ്പീൽ ചെയ്യുന്നു
 


ഡിക്ക് വെല്ല (2), ദിൽഷൻ മുനവീര(4) എന്നിവർ തുടക്കത്തിലേ മടങ്ങിയിരുന്നു. പിന്നീട് സ​സ്​​പെ​ൻ​ഷ​ൻ കഴിഞ്ഞ് ടീ​മി​ലേ​ക്ക്​ തി​രി​ച്ചെ​ത്തിയ ക്യാ​പ്​​റ്റ​ൻ ഉപുൽ തരംഗയാണ് 34 പന്തിൽ നിന്നും 48 റൺസുമായി സ്കോർ ഉയർത്തിയത്. അർധസെഞ്ച്വറിക്കരികെ ബുമ്ര തരംഗയെ പുറത്താക്കി. പിന്നീട് ലഹിരു തിരിമാനെ (67), എയ്ഞ്ചലോ മാത്യൂസ് (55) എന്നിവർ ചേർന്ന് ലങ്കയെ കരക‍യറ്റുകയായിരുന്നു. ഇരുവരും ചേർന്ന് 122 റൺസ് ചേർത്തു. ഇവർ പുറത്തായതിന് ശേഷം ലങ്കൻ നിരയിൽ ആർക്കും പിടിച്ചുനിൽക്കാനായില്ല. 9.4 ഒാവറിൽ 42 റൺസ് വിട്ടുകൊടുത്താണ് ഭുവനേശ്വർ കുമാർ അഞ്ച് വിക്കറ്റ് നേട്ടം കൊയ്തത്. ജസ്പ്രീത് ബുമ്ര രണ്ടും കുൽദീപ് യാദവും യുസ്വേന്ദ്ര ചാഹലും ഒാരോ വിക്കറ്റും വീഴ്ത്തി.

മത്സരത്തിനിടെ ധോണിയും കോഹ്ലിയും ചർച്ചയിൽ
 


കൊ​​ളം​ബോ സ്​​റ്റേ​ഡി​യ​ത്തി​ലാ​ണ്​ മ​ത്സ​രം നടക്കുന്നത്. സ്വ​ന്തം കാ​ണി​ക​ളു​ടെ മു​ന്നി​ൽ ഒ​രു മ​ത്സ​ര​മെ​ങ്കി​ലും ജ​യി​ക്കാ​നാ​വു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്​ ത​രം​ഗ​യും കൂ​ട്ട​രും. 2019 ഏ​ക​ദി​ന ലോ​ക​ക​പ്പ്​ യോ​ഗ്യ​ത​ക്കാ​യി ല​ങ്ക​ക്ക്​ ഇ​നി​യും ഒ​രു വി​ജ​യം​കൂ​ടി വേ​ണം.

Tags:    
News Summary - Sri Lanka v India, 5th ODI, Colombo,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT