മൂന്നാം ടെസ്റ്റിലും ഇന്ത്യക്ക് മികച്ച തുടക്കം; ജഡേജക്ക് പകരം കുൽദീപ് യാദവ്

കാ​ൻ​ഡി: പ​ല്ലേ​ക്​​ലെ​യി​ൽ മൂ​ന്നാം ടെ​സ്​​റ്റിൽ ടെസ്റ്റ് മൽസരത്തിൽ ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുന്നു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ വിക്കറ്റൊന്നും കൂടാതെ 73 റൺസെടുത്തിട്ടുണ്ട്. ശിഖർ ധവാൻ 35), ലോകേഷ് രാഹുൽ(35) എന്നിവർ ഒപ്പത്തിനൊപ്പം മുന്നേറുകയാണ്. െഎ.​സി.​സി​യു​ടെ സ​സ്​​​പെ​ൻ​ഷ​ൻ നേരിട്ട രവീന്ദ്ര ജഡേജക്ക് പകരം കുൽദീപ് യാദവ് ഇന്ത്യൻ ടീമിലെത്തി. പരിക്കേറ്റ രങ്കണാ ഹെരാത്തും നുവാൻ പ്രദീപും ധന്യൻഞ്ജന ഡിസിൽവയും ശ്രീ ലങ്കക്കായി കളിക്കുന്നില്ല. ഇവർക്ക് പകരം ലക്ഷൻ സന്തകൻ, ലഹ്ഹിരു കുമാര, വിശ്വ ഫെർനാൻഡോ എന്നിവർ ടീമിൽ ഇടം നേടി.

വി​ദേ​ശ മ​ണ്ണി​ൽ മൂ​ന്ന്​ ടെ​സ്​​റ്റു​ക​ള​ട​ങ്ങി​യ പ​ര​മ്പ​ര ഇ​ന്ത്യ ഇ​തു​വ​രെ പൂ​ർ​ണ​മാ​യി ജ​യി​ച്ചി​ട്ടി​ല്ല. ല​ങ്ക​ക്കെ​തി​രെ 2-0ന്​ ​മു​ന്നി​ട്ടു​നി​ൽ​ക്ക​വെ മൂ​ന്നാം ടെ​സ്​​റ്റും വി​ജ​യി​ച്ചാ​ൽ, ഇൗ ​അ​പൂ​ർ​വ നേ​ട്ടം കൈ​വ​രി​ക്കു​ന്ന ടീ​മി​​​െൻറ നാ​യ​ക​ൻ വി​രാ​ട്​ കോ​ഹ്​​ലി​യാ​വും. ഗാ​ലെ​യി​ൽ 304 റ​ൺ​സി​നും കൊ​ളം​േ​ബാ​യി​ൽ ഇ​ന്നി​ങ്​​സി​നും 53 റ​ൺ​സി​നും​ ജ​യി​ച്ച കോ​ഹ്​​ലി​ക്കും കൂ​ട്ട​ർ​ക്കും ആ ​റെ​ക്കോ​ഡ്​ വി​ളി​പ്പാ​ട​ക​ലെ മാ​ത്ര​മാ​ണ്. 
 


ല​ങ്ക​ നി​രാ​ശ​രാ​ണ്​ 
നി​ല​നി​ൽ​പ്പി​നാ​യു​ള്ള പോ​രാ​ട്ട​ത്തി​ലാ​ണ്​ ല​ങ്ക​ൻ ക്രി​ക്ക​റ്റ്. തോ​റ്റ്​ തോ​റ്റ്​ ടീം ​ത​ക​രു​േ​മ്പാ​ൾ അ​ർ​ജു​ന ര​ണ​തും​ഗ​യും ജ​യ​വ​ർ​ധ​ന​യും ഉ​ൾ​പ്പെ​ടെ മു​ൻ​താ​ര​ങ്ങ​ൾ വി​മ​ർ​ശ​ന​ങ്ങ​ളു​മാ​യി രം​ഗ​ത്തെ​ത്തി. ച​രി​ത്ര​ത്തി​ൽ ഇ​തു​വ​രെ കാ​ണാ​ത്ത വി​ധം ടീം ​കൂ​പ്പു​കു​ത്തു​േ​മ്പാ​ൾ പി​ടി​ച്ചു​നി​ൽ​ക്കാ​ൻ മാ​നേ​ജ്​​മ​​െൻറും പാ​ടു​പെ​ടു​ന്നു. ഇ​ന്ത്യ​ക്കെ​തി​രെ ആ​ദ്യ ര​ണ്ടു ടെ​സ്​​റ്റും സ്വ​ന്തം നാ​ട്ടി​ൽ കൈ​വി​ട്ടു. ബാ​റ്റി​ലും ബൗ​ളി​ലും പൂ​ർ​ണ പ​രാ​ജ​യം. കൊ​ളം​ബോ ടെ​സ്​​റ്റി​ൽ ദി​മു​ത്ത്​ ക​രു​ണ​​ര​ത്​​നെ​യും കു​ശാ​ൽ മെ​ൻ​ഡി​സും സെ​ഞ്ച്വ​റി​യു​മാ​യി പൊ​രു​തി​നോ​ക്കി​യെ​ങ്കി​ലും ഇ​ന്ത്യ​യു​ടെ റ​ൺ​മ​ല​ക്കു​മു​മ്പി​ൽ ഇ​ന്നി​ങ്​​സ്​ തോ​ൽ​വി​ വ​ഴ​ങ്ങേ​ണ്ടി​വ​ന്നു.

ഇ​ന്ത്യ​ക്ക്​ മു​മ്പ്​ ദു​ർ​ബ​ല​രാ​യ സിം​ബാ​ബ്​​വെ ല​ങ്ക​ൻ​മ​ണ്ണ്​ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ​പ്പോ​ൾ, ആ​തി​ഥേ​യ​രെ നാ​ണം​കെ​ടു​ത്തി​യാ​ണ്​ മ​ട​ങ്ങി​യ​ത്. ഏ​ക​ദി​ന പ​ര​മ്പ​ര ന​ഷ്​​ട​പ്പെ​ടു​ത്തി ല​ങ്ക ​ഏ​​ക ടെ​സ്​​റ്റ്​ ത​ല​നാ​രി​ഴ​ക്കാ​ണ്​ പി​ടി​ച്ചെ​ടു​ത്ത​ത്. പ​രി​ച​യ​സ​മ്പ​ത്ത്​ കു​റ​ഞ്ഞ​തും സീ​നി​യ​ർ താ​ര​ങ്ങ​ൾ​ക്ക്​ സ്​​ഥി​ര​ത ക​ണ്ടെ​ത്താ​നാ​വാ​ത്ത​തും ല​ങ്ക​ക്ക്​ തി​രി​ച്ച​ടി​യാ​വു​ന്നു. മ​ഹേ​ല ജ​യ​വ​ർ​ധ​ന​യും ര​ണ​തും​ഗ​യും ശ്രീ​ല​ങ്ക​ൻ ക്രി​ക്ക​റ്റ്​ ബോ​ർ​ഡി​നെ​തി​രെ വി​മ​ർ​ശ​ന​ശ​ര​വു​മാ​യി രം​ഗ​ത്തെ​ത്തി​ക്ക​ഴി​ഞ്ഞു. 

Tags:    
News Summary - Sri Lanka v India, 3rd Test, 1st day, Pallekele-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.